Friday, June 20, 2025

സിവില്‍സ്‌റ്റേഷനിലെ കാന്റീനില്‍ നിന്ന് പാര്‍സല്‍ ഊണ്‍ 20 മുതല്‍

Must Read

കോഴിക്കോട്: സിവില്‍ സ്‌റ്റേഷന്‍ കാന്റീന്‍ വഴി 20 മുതല്‍ പാര്‍സലായി ഊണ്‍ വിതരണം ചെയ്യും. പുറമെ നിന്ന് പാര്‍സല്‍ എത്തിച്ച് വില്‍പന നടത്താനാണ് ആലോചിക്കുന്നത്. നേരത്തെയുണ്ടായിരുന്ന കുടുംബശ്രീ യൂണിറ്റിനെ ഒഴിവാക്കി പുതിയ യൂണിറ്റിനാണ് ചുമതല നല്‍കിയിട്ടുള്ളത്. സിവില്‍സ്റ്റേഷനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കാന്റീന്‍. ഇവിടെ നി്ന്നുള്ള മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കാന്റീന്‍ അടച്ചിടാന്‍ കാരണമായത്. 2022 മേയ് 24നാണ് പൂട്ടിയത്. പുറമെ നിന്ന് ഭക്ഷണം ഉണ്ടാക്കി എത്തിക്കാന്‍ പുതിയതായി ചുമതലയേറ്റ കുടുംബശ്രീ യൂണിറ്റ് സന്നദ്ധമാണ്. ജില്ലാ മൃഗാശുപത്രിക്ക് സമീപമുള്ള രുചിക്കൂട്ട് എന്ന യൂണിറ്റാണ് പ്രവര്‍ത്തനം ഏറ്റെടുത്തിട്ടുള്ളത്. 30 രൂപയാണ് ഊണിന് ഈടാക്കുക. 25 രൂപ ഊണിനും അഞ്ചു രൂപ എത്തിക്കുന്നതിനുള്ള ചെലവും എന്നാണ് കണക്കാക്കുന്നത്. ആദ്യഘട്ടത്തില്‍ ഭക്ഷണവിതരണം ജീവനക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനും സാധ്യതയുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img