Thursday, June 19, 2025

ബേപ്പൂരില്‍ വിവിധ പദ്ധതികള്‍ക്ക് കിഫ്ബിയില്‍ ഫണ്ട് വകയിരുത്തി

Must Read

കോഴിക്കോട്: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബേപ്പൂര്‍ മണ്ഡലത്തിലെ തീരദേശ ഹൈ വേ യുടെ രണ്ട് റീച്ചിന്റെ സ്ഥലമെടുക്കുന്നതിന് തുക അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.
കേരള അടിസ്ഥാന സൗകര്യ നിക്ഷേപനിധി ബോര്‍ഡ് (കിഫ്ബി ) യോഗമാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.

മണ്ഡലത്തില്‍ തീരദേശ ഹൈവേ കടലുണ്ടിക്കടവ് മുതല്‍ മഠത്തില്‍ പാടം വരെയുള്ള റോഡിന് സ്ഥലമെടുപ്പിന് 10.1 കോടിയും, ബി സി റോഡ് മുതല്‍ കോതി ബീച്ച് വരെയുള്ള റോഡ് സ്ഥലമെടുപ്പിന് 86.25 കോടി രൂപയുമാണ് അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. തീരദേശ ഹൈവേ ക്കു വേണ്ടി 15.6 മീറ്റര്‍ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുക.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img