Thursday, June 19, 2025

കെ.എസ്.ആര്‍.ടി.സിയില്‍ കണ്‍സഷന്‍
വെട്ടികുറക്കാനുള്ള തീരുമാനം: കെ.എസ്.യു പ്രക്ഷോഭത്തിന്

Must Read

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ വെട്ടികുറക്കാനുള്ള നീക്കത്തിനെതിരെ കെ.എസ്.യു പ്രക്ഷോഭത്തിന്. വിദ്യാര്‍ത്ഥികളുടെ അവകാശം ഹനിക്കാനുള്ള നീക്കം ശക്തമായി ചെറുക്കുമെന്ന് കെ.എസ്.യു നേതൃത്വം വ്യക്തമാക്കി.

സര്‍ക്കാര്‍,എയിഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ ബി.പി.എല്‍ പരിധിയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും കണ്‍സഷന്‍ പരിമിതപ്പെടുത്താനാണ് കെ.എസ്.ആര്‍.ടി.സിയുടെ നീക്കം. സര്‍ക്കാര്‍ എയിഡഡ് കോളജുകള്‍, പ്രഫഷണല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഉണ്ടാവും. ആദായനികുതി, ജി.എസ്.ടി റിട്ടേണ്‍ എന്നിവ നല്‍കുന്ന രക്ഷിതാക്കളുടെ മക്കള്‍ക്കും ഇളവുണ്ടാവില്ല. സ്വാശ്രയകോളജ്, അണ്‍ എയിഡഡ് കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്കിന്റെ 30 ശതമാനം ഡിസ്‌കൗണ്ടില്‍ കണ്‍സഷന്‍ കാര്‍ഡ് നല്‍കും. ബാക്കി വരുന്നതില്‍ 35 ശതമാനം വിദ്യാര്‍ത്ഥിയും 35 ശതമാനം മാനേജ്‌മെന്റും വഹിക്കണമെന്നാണ് നിര്‍ദേശം. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം തുടരും.

വിദ്യാര്‍ത്ഥികളുടെ കണ്‍സഷനുമായി ബന്ധപ്പെട്ട് പ്രതിവര്‍ഷം 130 കോടിയുടെ ബാധ്യത ഉണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി അധികാരികള്‍ പറയുന്നത്. വവിവിധ സൗജന്യങ്ങളുടെ ഭാഗമായി 2016 മുതല്‍ 2020 വരെ 966 കോടിയുടെ ബാധ്യത ഉണ്ടെന്നാണ് കണക്ക്.

അതേസമയം, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടണമെന്ന് സ്വകാര്യബസുടമകളും ആവശ്യപ്പെടുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി രംഗത്ത് വന്നതിന് പുറമെ സ്വകാര്യബസുകാരും നിരക്ക് വര്‍ധനയുമായി എത്തുമെന്നാണ് സൂചന. അതേസമയം, വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതിനെതിരെ പ്രക്ഷോഭം തുടങ്ങുമെന്നാണ് അറിയുന്നത്. കെ.എസ്.യുവിന് പിന്നാലെ മറ്റു വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തിറങ്ങും. സംയുക്ത പ്രക്ഷോഭത്തിനും സാധ്യതയുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img