Thursday, June 19, 2025

സര്‍വര്‍ പണിമുടക്ക് തുടരുന്നു; റേഷന്‍ വിതരണം അവതാളത്തില്‍

Must Read

സ്വന്തം ലേഖകന്‍

കോഴിക്കോട്: സര്‍വര്‍ തകരാറ് കാരണം ഇ പോസ് മെഷീന്‍ വീണ്ടും പണിമുടക്കിയതോടെ റേഷന്‍ വിതരണം പ്രതിസന്ധിയിലായി.
ഈ മാസം റേഷന്‍ സ്വീകരിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കവേയാണ് ഇന്നലെ സംസ്ഥാനത്തെ പല സ്ഥലത്തും വിതരണം തടസ്സപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ മുഴുവന്‍ ഇടങ്ങളിലേയും ഇ പോസ് മെഷീന്‍ രാവിലെ മുതല്‍ ഉച്ച വരെ പ്രവര്‍ത്തിച്ചിരുന്നില്ല. കണ്ണൂര്‍, കാസര്‍ഗോഡ്, ഇടുക്കി, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലും ഇ പോസ് മെഷീന്‍ നിലച്ചതോടെ റേഷന്‍ വിതരണം മുടങ്ങി. റേഷന്‍ കാര്‍ഡ് ഉടമയുടെ മൊബൈല്‍ ഫോണിലേക്ക് ഒടിപി വരുന്നതും പലയിടത്തും പ്രവര്‍ത്തിച്ചിരുന്നില്ല. ഇതോടെ റേഷന്‍ വിതരണക്കാരും ഉപഭോക്താക്കളും പ്രയാസത്തിലായി. മാസാവസാനം ആയതിനാല്‍ റേഷന്‍ കടകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതുവരെ വില്‍പ്പന 70 ശതമാനത്തിലും താഴെ മാത്രമാണ് നടന്നത്. ഇന്നും കൂടി മാത്രമേ റേഷന്‍ വിഹിതം വാങ്ങാന്‍ അവശേഷിക്കുന്നുള്ളൂ എന്നതിനാല്‍ ഇനിയും തിരക്ക് വര്‍ധിക്കാനാണ് സാധ്യത.

കഴിഞ്ഞ 3 മാസത്തോളമായി രാവിലെയും ഉച്ചയ്ക്കുമായി സമയ ക്രമീകരണത്തിലൂടെയാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇടക്കിടെയുള്ള ഇ പോസ്ത മെഷീന്റെ തകരാര്‍ മൂലം രൂക്ഷമായതോടെ വിതരണം പ്രതിസന്ധിയിലാവുകയായിരുന്നു.
കേന്ദ്രവും സംസ്ഥാനവും നല്‍കുന്ന റേഷന്‍ സാധനങ്ങള്‍ക്ക് പ്രത്യേകം ബില്ലുകള്‍ നല്‍കണമെന്ന നിബന്ധനയും വ്യാപാരികളെ വെട്ടിലാക്കുകയാണ്. സാങ്കേതിക തകരാര്‍ അടിക്കടി ഉണ്ടാകുന്ന ഈ പോസ് മെഷീനുകളില്‍ ഒരു തവണ തന്നെ വിരലടയാള പരിശോധന നടത്താന്‍ അര മണിക്കൂറിലധികമാണ് വേണ്ടിവരുന്നത്. അതിനൊപ്പം റേഷന്‍ കടക്കാര്‍ പ്രത്യേകം ബില്ല് പ്രിന്റ് ചെയ്‌തെടുക്കുമ്പോഴേക്കും സമയ നീളും. ഒരു ഉപഭോക്താവിന് തന്നെ അരിക്കും മണ്ണെണ്ണ, പഞ്ചസാര എന്നിവയ്ക്കും വ്യത്യസ്ത ബില്ലുകളാണ് നല്‍കേണ്ടി വരുന്നത്. ഇതിനിടയില്‍ ഇ പോസ് സംവിധാനം പണി മുടക്കിയതോടെ ഒരു വിഹിതത്തിന് ബില്ല് ലഭിച്ചവര്‍ക്ക് ബാക്കിയുള്ള വിഹിതത്തിന്റെ ബില്ലിനായി മണിക്കൂറുകളാണ് കാത്തിരിക്കേണ്ടി വരുന്നത്. ഇതോടെ രാവിലെ എത്തുന്ന കാര്‍ഡ് ഉടമകള്‍ക്ക് ഉച്ചയായിട്ടും തിരിച്ചു പോകാന്‍ കഴിയാത്ത അവസ്ഥയാണ്.


400 മുന്‍ഗണനാ കാര്‍ഡ് ഉടമകള്‍ ഉള്ള ഒരു കടയില്‍ അവര്‍ക്കു മാത്രം ആയിരത്തിലധികം ബില്‍ പ്രതിമാസം വെവ്വേറെ നല്‍കേണ്ട അവസ്ഥയാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img