Thursday, June 19, 2025

ഇന്റർ സ്കൂൾ ഫുഡ്ബോൾ: കുന്ദമംഗലം എച്ച്എസ്, എഎംഎൽപി സ്കൂൾ ജേതാക്കളായി

Must Read

കുന്ദമംഗലം: കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിച്ച എൽപി, യുപി ഇന്റർ സ്കൂൾ ചാമ്പ്യൻഷിപ്പിൽ യുപി വിഭാഗത്തിൽ കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാരായി. മാക്കൂട്ടം എയുപി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. എൽപി വിഭാഗത്തിൽ കുന്ദമംഗലം എഎംഎൽപി സ്കൂൾ ഒന്നാം സ്ഥാനവും മാക്കൂട്ടം എയുപി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ട്രോഫികൾ വിതരണം ചെയ്തു.

പിടിഎ പ്രസിഡണ്ട് ഫൈസൽ അധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി മുൻ കേരള ടീം ക്യാപ്റ്റൻ ഷിബിൻലാൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ഇൻചാർജ്ജ് കെ. റിയ, പി. ദീപു, പ്രവീൺ, പ്രജിത്ത് കുമാർ, ശിഹാബ് പാലക്കൽ, എംവി ബൈജു, രാജ് നാരായണൻ, സതീഷൻ, സിദ്ധാർഥൻ, അമ്പിളി, നിയാസ് റഹ്മാൻ, സത്യേന്ദ്രൻ, ഷിജു മുപ്രമ്മൽ, അനീഷ്, സുനിൽദാസ്, എപി ശ്രീജിഷ്, കെ. ഷാജിമോൻ, ധനേഷ് കുമാർ, കെകെ ദീപേഷ്, വിപി അർജ്ജുൻ, ദീപക് എന്നിവർ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img