Thursday, June 19, 2025

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ മരുന്ന് ക്ഷാമം രൂക്ഷം

Must Read

കോഴിക്കോട്: ആവശ്യത്തിന് മരുന്ന് ലഭിക്കാതെ കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തുന്ന രോഗികള്‍ ദുരിതത്തില്‍. ജില്ലയില്‍ പനി പടര്‍ന്നു പിടിച്ചതോടെ നൂറുകണക്കിന് രോഗികളാണ് എത്തുന്നത്. എന്നാല്‍ മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന് ഡോക്ടറെ കാണിച്ചതിന് ശേഷം മരുന്നിനായി ഫാര്‍മസിയിലെത്തുമ്പോള്‍ മരുന്ന് കിട്ടാത്ത അവസ്ഥയാണ്. പുറത്തുള്ള ഫാര്‍മസിയില്‍ നിന്ന് വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ് പാവപ്പെട്ട രോഗികള്‍ക്ക്.

ഡോക്ടറുടെ കുറിപ്പില്‍ 5 ഇനം മരുന്നുകളെഴുതിയാല്‍ നാലെണ്ണവും പുറത്തു നിന്ന് വാങ്ങേണ്ടി വരികയാണെന്നാണിപ്പോള്‍ എന്ന് രോഗികള്‍ പറയുന്നു. ആവശ്യക്കാര്‍ കൂടുതലായെത്തിയതോടെ പുറത്തെ മരുന്ന് ഷോപ്പുകളിലും മരുന്ന് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. കൂടാതെ ആശുപത്രിയ്ക്ക് തൊട്ടടുത്തുള്ള കാരുണ്യ മെഡിക്കല്‍ ഷോപ്പിലും മരുന്നുകള്‍ ലഭ്യമല്ലാത്ത അവസ്ഥയാണ്.

അതേസമയം രോഗികള്‍ കൂടുതലായെത്തിയതാണ് മരുന്നുകള്‍ തീരാന്‍ കാരണമായതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഓരോ വര്‍ഷവും രോഗികളുടെ കണക്കിനുസരിച്ച് മരുന്നുകള്‍ക്കുള്ള പട്ടിക ഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് കൈമാറുന്നുണ്ട്. എന്നാല്‍ ഇത്തവണ ഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് കൈമാറിയ മരുന്നിന്റെ ലിസ്റ്റില്‍ ഉള്ളതിനേക്കാള്‍ മരുന്ന് ആവശ്യമായി വന്നു. നിലവില്‍ ഞായറാഴ്ചകളില്‍പോലും ആയിരം പേരെങ്കിലും എത്തുന്നുണ്ടെന്നാണ് ആശുപത്രിരേഖകള്‍ പറയുന്നത്. മെഡിക്കല്‍ കോളേജ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍പേര്‍ ആശ്രയിക്കുന്ന ആതുരാലയമാണിത്. തീരദേശമേഖലയിലുള്ള സാമ്പത്തികമായി പിന്നാക്കമുള്ളവരാണ് ഇവിടെയെത്തുന്നതില്‍ കൂടുതലും. ഗ്യാസുമായി ബന്ധപ്പെട്ട മൂന്നോളം തരം മരുന്നുകളുടെ ക്ഷാമമാണ് നേരിട്ടിരുന്നത്. എന്നാല്‍ മറ്റ് ആശുപത്രികളില്‍ കെട്ടിക്കിടക്കുന്നവ എത്തിച്ചും ആശുപത്രി സ്വന്തമായി വാങ്ങിയുമൊക്കെ പ്രതിസന്ധിയെ മറികടന്നുകൊണ്ടിരിക്കുകയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ മരുന്നെത്തിച്ച് പ്രശ്നത്തിന ്പരിഹാരം ഉണ്ടാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img