കോഴിക്കോട്: വരും തലമുറയ്ക്ക് വേണ്ടി വിദ്യാവനം സംരക്ഷിക്കപെടണമെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വനം വന്യജീവി സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ ജി എം യു പി സ്‌കൂള്‍ പൂനൂരില്‍ നിര്‍മ്മിച്ച വിദ്യാവനത്തിന്റെ വിപുലീകരണ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വനവല്‍ക്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിക്കുന്ന ചെടികളെ പരിപാലിക്കാനുള്ള നിലപാട് സ്വീകരിക്കണം. വിദ്യാര്‍ത്ഥികളില്‍ ഇത്തരത്തിലുള്ള അവബോധം സൃഷ്ടിക്കുന്നതിനാണ് വിദ്യാവനം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. വനവല്‍ക്കരണ പരിപാടിക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. മന്ത്രി പറഞ്ഞു.
സ്‌കൂളിന്റെ തൊണ്ണൂറ്റിയെട്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് പരിപാടിയും നടന്നു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയില്‍ അധ്യക്ഷയായിരുന്നു.
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിച്ചില്‍ രാജ് സമ്മാനദാനം നടത്തി.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിച്ചു ചിറക്കല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ല മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് മെമ്പമാരായ നാസര്‍ എസ്റ്റേറ്റ്മുക്ക്, പി സാജിത, വാര്‍ഡ് മെമ്പര്‍മാരായ സി പി കരീം മാസ്റ്റര്‍, സിറാജ് മാസ്റ്റര്‍, കോഴിക്കോട് എസ് സി എഫ് സത്യപ്രഭ, എസ് എം സി ചെയര്‍മാന്‍ ഷാഫി സക്കറിയ, എം പി ടി എ ചെയര്‍പേഴ്‌സണ്‍ ഷഫ്‌ന ഷെരീഫ്, സ്റ്റാഫ് സെക്രട്ടറി സലാം മലയമ്മ, ഹെഡ്മാസ്റ്റര്‍ ഇ ശശീന്ദ്രദാസ്, എം അബ്ദുല്‍ നാസര്‍ ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വാഗതസംഘം ചെയര്‍മാന്‍ വി എം ഫിറോസ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എ മുഹമ്മദ് സാലിഹ് നന്ദിയും പറഞ്ഞു.