Friday, June 20, 2025

സാഹിത്യനഗര പദവി: ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

Must Read

സ്വന്തം ലേഖകന്‍

കോഴിക്കോട്: യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടാനുള്ള കോഴിക്കോട് നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഈ വര്‍ഷമാണ് ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് മേയര്‍ ഡോ. ബീനാഫിലിപ്പ് കേന്ദ്രമന്ത്രി വി. മുരളീധരനുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. കേ്്ന്ദ്ര സര്‍ക്കാറിന്റെ സഹായം ഉറപ്പുവരുത്തുന്നതിനായിുരന്നു കൂടിക്കാഴ്ച. പദ്ധതിയുടെ രക്ഷാധികാരിയായിരിക്കാന്‍ കേന്ദ്രമന്ത്രി വി. മുരളീധരനോട് മേയര്‍ അഭ്യര്‍ത്ഥിച്ചു.

എന്‍.ഐ.ടിയിലെ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് വിദ്യാര്‍ത്ഥികള്‍ കോഴിക്കോടിന്റെ സാധ്യതകള്‍ സംബന്ധിച്ച് പഠനം നടത്തിയിരുന്നു.നിലവില്‍ സാഹിത്യനഗര ശൃംഖലയില്‍ ഉളള നഗരങ്ങള്‍ നടപ്പാക്കിയ പദ്ധതികളെ ആസ്പദമാക്കിയാണ് എന്‍.ഐ.ടി വിദ്യാര്‍ത്ഥികള്‍ പഠനം നടത്തിയത്. കോഴിക്കോടിന്റെ സാഹിത്യ പാരമ്പര്യം, ഇവിടെയുള്ള വായനശാലകള്‍, പുസ്തക പ്രസാധകര്‍, എഴുത്തുകാരുടെ സാന്നിധ്യം, ഭാവിയില്‍ ഉണ്ടായേക്കാവുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം സാഹിത്യനഗര യാത്രയെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. വൈകാതെ തന്നെ സാഹിത്യനഗര പദവിക്കായുള്ള അപേക്ഷ നല്‍കും. കോഴിക്കോടിനെ പറ്റി യുനസ്‌കോയുടെ പ്രതിനിധി ഇവിടെ വന്ന് പഠനം നടത്തിയിരുന്നു. വായനശാലകള്‍ സന്ദര്‍ശിക്കുകയും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും എഴുത്തുകാരെ കാണുകയും ചെയ്തു. ഏതാനും മാസം ഇവിടെ താമസിച്ചാണ് പഠനം നടത്തിയത്.

കേന്ദ്രമന്ത്രിയുമായി മേയര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷരായ പി.സി രാജന്‍, കെ. കൃഷ്ണകുമാരി, എന്‍.ഐ.ടിയിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സി. മുഹമ്മദ് ഫിറോസ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിമില്‍ ഹുസൈന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img