Thursday, June 19, 2025

മതപണ്ഡിതന്മാര്‍ക്ക് ശാസ്ത്ര ബോധവുമുണ്ടാവണം- ഡോ: ഹുസൈന്‍ മടവൂര്‍

Must Read

കുന്ദമംഗലം : മതപണ്ഡിതന്മാര്‍ക്ക് ശാസ്ത്രബോധമുണ്ടാവണമെന്നും അല്ലാത്ത പക്ഷം അവര്‍ വിശ്വാസികളെ നയിക്കുക അന്ധവിശ്വാസങ്ങളിലേക്കായിരിക്കുമെന്നും കെഎന്‍എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ : ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു. ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ കെഎന്‍എം സംസ്ഥാന കാമ്പയിന്റെ ഭാഗമായി മടവൂരില്‍ സംഘടിപ്പിച്ച നരിക്കുനി ഏരിയാ ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ ലേബലില്‍ പ്രത്യക്ഷപ്പെടുന്ന പലരും മനുഷ്യര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത് അശാസ്ത്രീയവും മനുഷ്യത്വ വിരുദ്ധവുമായ കാര്യങ്ങളാണ്.
ഇതിന്നെതിരെ മുഴുവന്‍ മതവിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

എന്‍.പി അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. പാലത്ത് അബ്ദു റഹിമാന്‍ മദനി, ശുക്കൂര്‍ സ്വലാഹീ , ഷഫീഖ് അസ് ലം , ടി. അബൂബക്കര്‍ നന്മണ്ട, എന്‍.അബ്ദുല്‍ മജീദ് കെ.ബഷീര്‍ , എം സത്താര്‍ , അഹമ്മദ് കോയ ഹാജി, സി.എം സുബൈര്‍ മദനി സംസാരിച്ചു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img