Thursday, June 19, 2025

പച്ചക്കറി മാര്‍ക്കറ്റ് പാളയത്ത് നിലനിര്‍ത്തണം: വ്യാപാരികള്‍

Must Read

കോഴിക്കോട്: പാളയം പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പാളയം മാര്‍ക്കറ്റ് അനുബന്ധമേഖലാ സംരക്ഷണസമിതി കോര്‍പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. നിലവില്‍ പാളയത്തുള്ള തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തരുതെന്ന് ആവശ്യം ഉന്നയിച്ചു. കച്ചവടക്കാരുടെയും തൊഴിലാളികളുടെയും ജീവനോപാധി സംരക്ഷിക്കുക, മിഠായിതെരുവ് പോലെ പൈതൃക കച്ചവടമേഖലയായ പാളയത്തെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു. കെ.വി അബ്ദുല്‍ജലീല്‍ അധ്യക്ഷനായി. പി.എം ഹനീഫ, അഹമ്മദ്കുട്ടി ഉണ്ണികുളം, എം.പി ജനാര്‍ദ്ദനന്‍, എ.ടി അബ്ദു, സുഷല്‍ പൊറ്റെക്കാട്, എന്‍.കെ ഹംസക്കോയ, എ.വി മുസ്തഫ, എം. മുഹമ്മദ് ബഷീര്‍, ഇ.സി സതീശന്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img