അത്താണി: യാക്കോബായ സുറിയാനി സഭ മുൻ മുഖ്യ വക്താവ് ഫാ.വർഗീസ് കല്ലാപ്പാറയുടെ ശതാഭിഷേകവും പൗരോഹിത്യ ജൂബിലിയും ആഘോഷിക്കുന്നതിനുള്ള സംഘാടക സമിതി യോഗം ചേർന്നു. ഡോ.ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി. ഫാ.ഏലിയാസ് ഈരാളി ൽ , അഡ്വ.എ.ജയശങ്കർ, ബിനോജ് പി.പോൾ, സി.വൈ. വർഗീസ്, പോൾസൺ പൈനാടത്ത് എന്നിവർ സംസാരിച്ചു.
ഏപ്രിൽ മുന്നിനാണ് ക്വസ്റ്റ് ഫോർ പീസ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ച് ആഘോഷങ്ങൾ നടത്തുന്നത്.