Thursday, June 19, 2025

ആര്‍.എം.പി.ഐ. അഖിലേന്ത്യാ സമ്മേളനം തുടങ്ങി

Must Read

കോഴിക്കോട്: ആര്‍.എം.പി.ഐയുടെ രണ്ടാം അവിലേന്ത്യാ സമ്മേളനം കോഴിക്കോട് ആരംഭിച്ചു. ജനറല്‍ സെക്രട്ടറി മംഗത് റാം പസ് ല സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിനു മുമ്പായി പ്രതിനിധികള്‍ നഗരത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിന് എന്‍. വേണു, കെ.കെ.രമ എം.എല്‍.എ , കെ.എസ്. ഹരിഹരന്‍, അഡ്വ.പി. കുമാരന്‍ കുട്ടി, ചന്ദ്രന്‍ കുളങ്ങര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആര്‍.എം.പി.ഐ ചെയര്‍മാന്‍ കെ.ഗംഗാധര്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.പി. കുമാരന്‍കുട്ടി പ്രതിനിധികള്‍ക്കു സ്വാഗതം പറഞ്ഞു. കെ.ഗംഗാധര്‍, കെ.കെ.രമ.എം.എല്‍.എ, പര്‍ഗത് സിങ് ജമരി, തേജിന്ധര്‍ സിങ് ദിന്‍ഡ്, രമേഷ് താക്കൂര്‍, എന്‍.വേണു എന്നിവരടങ്ങിയ ആറംഗ പ്രസീഡിയവും കെ.ഗംഗാധര്‍, മംഗത് റാം പസ് ലാ, രാജേന്ദ്ര പരഞ്ജ് പേ, ഹര്‍കന്‍വല്‍സിങ്, കെ.എസ്. ഹരിഹരന്‍, അഡ്വ.പി.കമാരന്‍ കുട്ടി എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയുമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. പ്രമേയ കമ്മിറ്റി , മിനിട്ട്‌സ് കമ്മിറ്റി അംഗങ്ങളേയും സമ്മേളനം തെരഞ്ഞെടുത്തു.

ഉദ്ഘാടന സമ്മേളനത്തെ അഭിവാദ്യം ചെയ്തു കൊണ്ട് എം.സി.പി.ഐ.യു ജനറല്‍ സെക്രട്ടറി അശോക് ഓംകാര്‍, സി.എം.പി. ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍, സി.പി.ഐ. എം.എല്‍. റഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി പി.ജെ ജയിംസ് തുടങ്ങിയവര്‍ സംസാരിച്ചു. ഉച്ചതിരിഞ്ഞ് ജനറല്‍ സെക്രട്ടറി മഗത് റാം പസ് ല സമകാലിക രാഷ്ട്രീയ സ്ഥിതിഗതികള്‍ സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. പ്രതിനിധികളുടെ ചര്‍ച്ചക്കു ശേഷം പ്രമേയത്തിന് അന്തിമ രൂപം നല്‍കും. ഇന്നും നാളെയും ചര്‍ച്ച തുടരും. ഫെബ്രുവരി 25 ന് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഫെബ്രുവരി 24 ന് വൈകീട്ട് 4 മണിക്ക് ടൗണ്‍ഹാളില്‍ ചേരുന്ന സാംസ്‌കാരികസദസ് ബി.രാജീവന്‍ ഉദ്ഘാടനം ചെയ്യും. യു.കെ.കുമാരന്‍, പി.സുരേന്ദ്രന്‍ , എന്‍.പി.ചെക്കുട്ടി,കെ.സി. ഉമേഷ് ബാബു, പി.എന്‍ . ഗോപീകൃഷ്ണന്‍, ആസാദ്, ഡോ.പി. ഗീത, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട് തുടങ്ങിയവര്‍ സംസാരിക്കും.

ഫെബ്രു 26 ന് പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പിനു ശേഷം പ്രതിനിധി സമ്മേളനം പിരിയും. വൈകീട്ട് വളണ്ടിയര്‍ മാര്‍ച്ചിനും റാലിക്കും ശേഷം മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img