കൊച്ചി: വിദ്യാർഥികളുടെ വിദേശപഠന സ്വപ്നങ്ങൾക്ക് കൂടുതല്‍ നിറം പകരാൻ മാറ്റ്ഗ്ലോബർ സ്റ്റഡി അബ്രോഡ് ഇനി മുതല്‍ കൊച്ചിയിലും. വിദേശപഠന രംഗത്തെ പ്രമുഖ സ്ഥാപനമായ മാറ്റ്ഗ്ലോബർ സ്റ്റഡി അബ്രോഡിൻറെ ഏഴാമത് ശാഖ കഴിഞ്ഞ ദിവസം കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. തൃക്കാക്കര സീ പോർട്ട്-എയർപോർട്ട് റോഡിലുള്ള ട്രൈൻ ടവറിലാണ് കൊച്ചി ഓഫീസ് തുറന്നത്.
അഞ്ചു വർഷക്കാലമായി ഓവർസീസ് എഡ്യുക്കേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന മാറ്റ്ഗ്ലോബർ വഴി മൂവായിരത്തോളം വിദ്യാർഥികളാണ് യു.കെ, കാനഡ, യു.എസ്.എ, ഓസ്ട്രേലിയ, മറ്റു യൂറോപ്യൻ രാജ്യങ്ങളിലുമായി പഠനാവശ്യാർഥം എത്തിച്ചേർന്നത്. ഇത്തരത്തില്‍ മാറ്റ്ഗ്ലോബർ വഴി എത്തിച്ചേർന്നിട്ടുള്ള വിദ്യാർഥകള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റുഡന്‍റ് കമ്മ്യൂണിറ്റികള്‍ യു.കെ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ സജീവമാണ്.

വിദേശത്ത് പോയി പഠിക്കാന്‍ താത്പര്യപ്പെടുന്ന വിദ്യാർഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകള്‍, അവ ലഭ്യമായ മികച്ച വിദേശ യൂണിവേഴ്സിറ്റികളില്‍ ഏറ്റവും വേഗത്തില്‍ ലഭ്യമാക്കുമെന്നുള്ളതാണ് മാറ്റ്ഗ്ലോബറിനെ വേറിട്ടുനിർത്തുന്നത്.
വിദേശപഠനവുമായി ബന്ധപ്പെട്ടുള്ള ആപ്ലിക്കേഷന്‍ വർക്കുകള്‍, വിസ-സ്കോളർഷിപ് സേവനങ്ങള്‍, വിദേശ താമസം എന്നിങ്ങനെ എല്ലാവിധ സേവനങ്ങളും സർവീസ് ചാർജില്ലാതെയാണ് മാറ്റ്ഗ്ലോബർ ചെയ്തുകൊടുക്കുന്നത്.
മാറ്റ്ഗ്ലോബർ എം.ഡി മുഹമ്മദ് ഡാനിഷാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. സി.ഇ.ഒ മുഹമ്മദ് നിയാസ്, സി.എം.ഒ ഇർഷാദ് നെല്ലിശ്ശേരി, സി.ഒ.ഒ ജിഷാന്‍ മുഹമ്മദ്, ചീഫ് കൌണ്‍സിലര്‍ അഷ്റഫ് ടി.പി എന്നിവർ സന്നിഹിതരായിരുന്നു. കൊച്ചിക്കു പുറമെ, കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോട്ടയം, ദുബൈ എന്നിവിടങ്ങളിലാണ് മാറ്റ്ഗ്ലോബറിന് മറ്റു ശാഖകളുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9020883338.