Friday, June 20, 2025

കൊളക്കാട് ശംസുല്‍ ഹുദ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ അക്കാദമി സനദ് ദാന സമ്മേളനം പ്രൗഡമായി

Must Read

കാപ്പാട്: വിശുദ്ധ ഖുര്‍ആര്‍ പഠിച്ചിറങ്ങുന്നവര്‍ അതിന്റെ സന്ദേശം വെളിച്ചം വിതറി മുന്നോട്ടു പോകുന്ന സമൂഹത്തെയായിരിക്കണം കെട്ടിപ്പടുക്കേണ്ടതെന്ന് വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചേമഞ്ചേരി കൊളക്കാട് ശംസുല്‍ ഹുദ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ അക്കാദമി എട്ടാം വാര്‍ഷിക രണ്ടാം സനദ് ദാനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നവനാണ് ഉത്തമന്‍. അത് കൊണ്ടു തന്നെ പഠിച്ചാല്‍ മാത്രം പോര വീണ്ടും വീണ്ടും പഠിക്കുന്ന ആളുകളായി മാറണം. മറ്റേത് രംഗത്തായാലും പഠിച്ചത് ഒരിക്കലും മറക്കാതെ അത് എക്കാലത്തും മനസില്‍ പതിഞ്ഞിരിക്കണം.അതാണ് നമുക്ക് മാര്‍ഗരേഖ. അടിസ്ഥാനപരമായി നാം ഖുര്‍ആനിലൂടെയാണ് ജീവിക്കേണ്ടതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

അക്കാദമി ആക്ടിംങ് പ്രസിഡന്റ് സി.ആലിക്കോയ അധ്യക്ഷനായി. ചെയര്‍മാന്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി മന്‍സൂര്‍ കൊളക്കാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.വി അബ്ദു റഹിമാന്‍ മുസല്യാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.ജലീല്‍ ബാഖവി പാറന്നൂര് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഹിഫ്‌ള് പൂര്‍ത്തീകരണത്തിന് പ്രിന്‍സിപ്പല്‍ ഹാഫിള് അബ്ദുസമദ് നേതൃത്വം നല്‍കി.മുഖ്യ രക്ഷാധികാരി പി.സി റസാഖ് നന്തി സനദ് ദാന വസ്ത്രവും ഖിറാഅത്ത് മത്സര വിജയികള്‍ക്ക് പി.എന്‍ ഉമ്മര്‍ മെമന്റോയും വിതരണവും ചെയ്തു. റഷീദലി ശിഹാബ് തങ്ങള്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ടി.ടി മുഹമ്മദ്, മൊയ്തീന്‍ ഹാജി, ഷാനിഫ് കാപ്പാട്, എം.കെ റിയാസ്, ഡോ.ഹമീദ് സംസാരിച്ചു. അക്കാദമി ജനറല്‍ സെക്രട്ടറി എല്‍.എം ദാവൂദ് സ്വാഗതവും ആലിക്കോയ ഹിദായത്ത് നന്ദിയും പറഞ്ഞു. അതിഥികള്‍ക്ക് ഉപഹാര സമര്‍പ്പണവും നടന്നു.

ഉലമ ഉമറ മീറ്റ് മുന്‍ മന്ത്രി പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് ഫിറോസ് ഖാന്‍ ഇര്‍ഫാനി അധ്യക്ഷനായി.ചടങ്ങില്‍ പി.കെ.കെ ബാവയെ ആദരിച്ചു. അക്കാദമി ട്രഷറര്‍ ഇബ്രാംകുട്ടി ഹാജി പൊന്നാട ചാര്‍ത്തി. അഹമ്മദ് വാഫി കക്കാട്, എസ്.കെ അബൂബക്കര്‍ ബാഖവി, മുസ്തഫ ദാരിമി കാപ്പാട്, റഷീദ് വെങ്ങളം സംസാരിച്ചു. അക്കാദമി ഉപദേശക സമിതി അംഗം എ.പി.പി തങ്ങള്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സൈനുദ്ധീന്‍ കാപ്പാട് നന്ദിയും പറഞ്ഞു.

വനിത സംഗമം കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് മുനീറ ചാലിയം ഉദ്ഘാടനം ചെയ്തു. വനിത സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ റസീന ഷാഫി അധ്യക്ഷയായി.സിജി റിസോഴ് പേഴ്‌സണ്‍ ജസ് ലീന ടീച്ചര്‍ ക്ലാസെടുത്തു.വാര്‍ഡ് മെമ്പര്‍ എം.കെ ലതിക, തിരുവങ്ങൂര്‍ എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ടി.കെ ഷറീന സംസാരിച്ചു. കണ്‍വീന്‍ ഹഫ്‌സ മനാഫ് സ്വാഗതവും റെനീഷ മന്‍സൂര്‍ നന്ദിയും പറഞ്ഞു.

ഖിറാഅത്ത് മത്സരം മമ്പുറം സയ്യിദ് മൗലദ്ദവീല ഹിഫ്‌ള് കോളേജ് പ്രിന്‍സിപ്പല്‍ ഹാഫിള് അല്‍ ബാരി അ ഉസ്താദ് ഐനുല്‍ ഹഖ് ബീഹാര്‍ ഉദ്ഘാടനം ചെയ്തു. ഹാഫിള് ഹനീഫ ഫൈസി അധ്യക്ഷനായി.ഹാഫിള് ഹാഷിര്‍ അന്‍വരി, നിയാസ് വാഫി സംസാരിച്ചു. മുഈനുദ്ദീന്‍ ദാരിമി പ്രാര്‍ത്ഥന നടത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img