കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിങ് സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വടകര മേഖല തൊഴില്‍മേള മാര്‍ച്ച് ഒന്നിന് വടകര ടൗണ്‍ഹാളില്‍ നടക്കും. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, വടകര നഗരസഭ, പേരാമ്പ്ര കരിയര്‍ ഗൈഡന്‍സ് സെന്റര്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയില്‍ 60 തൊഴില്‍ ദാതാക്കള്‍ പങ്കെടുക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ വി.എച്ച്.എസ്.ഇ പാസായ, 18നും 30 ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. തൊഴില്‍മേളയുടെ വെബ് സൈറ്റ് ലോഞ്ചിങ് ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു.