Thursday, June 19, 2025

ജൈവവൈവിധ്യ കോണ്‍ഗ്രസ് സമാപിച്ചു

Must Read

കോഴിക്കോട്: സംസ്ഥാനജൈവവൈവിധ്യ ബോര്‍ഡ് രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ് സമാപിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. എം.സി ദത്തന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് നടത്തിയ വിവിധ മത്സരങ്ങളില്‍ സമ്മാനം ലഭിച്ചവര്‍ക്കും പ്രദര്‍ശനവിഭാഗത്തില്‍ നടന്ന മത്സരത്തിലെ വിജയികള്‍ക്കും അദ്ദേഹം സമ്മാനങ്ങള്‍ നല്‍കി. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സി ജോര്‍ജ് തോമസ് അധ്യക്ഷനായിരുന്നു.

കെ എസ് ബി ബി മെമ്പര്‍മാരായ ഡോ കെ സതീഷ് കുമാര്‍, ഡോ ടി എസ് സ്വപ്ന, ഡോ കെ ടി ചന്ദ്രമോഹന്‍, ഡോ പ്രമോദ് ജി കൃഷ്ണന്‍ ഐ എഫ് എസ്, കണ്‍വീനര്‍ അബ്ദുല്‍ റിയാസ് കെ,ജോയിന്റ് കണ്‍വീനര്‍ ഡോ യു കെ എ സലിം എന്നിവര്‍ പങ്കെടുത്തു. കെ എസ് ബി ബി മെമ്പര്‍ കെ വി ഗോവിന്ദന്‍ സ്വാഗതവും കെ എസ് ബി ബി മെമ്പര്‍ സെക്രട്ടറി ഡോ സന്തോഷ് കുമാര്‍ എ.വി നന്ദിയും പറഞ്ഞു.

പതിനഞ്ചാമത് കുട്ടികളുടെ ജൈവവൈവിധ്യ സമ്മേളനത്തില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി വൈവിദ്ധ്യമാര്‍ന്ന മത്സരങ്ങള്‍ നടന്നു. ജലവിഭവ വികസന വിനിയോഗ കേന്ദ്രം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ മനോജ് പി സാമുവല്‍ മുഖ്യവിഷയം അവതരിപ്പിച്ച ചടങ്ങില്‍ പ്രമോദ് ജി കൃഷ്ണന്‍ ഐ എഫ് എസ് അധ്യക്ഷനായിരുന്നു. ‘ജൈവവൈവിധ്യസംരക്ഷണത്തില്‍ ജൈവവൈവിധ്യ ക്ലബ്ബുകളുടെ പങ്ക്’ എന്ന വിഷയം ഡോ പി എസ് സ്വപ്നയും ‘എലികളും കണ്ടാമൃഗങ്ങളും ഒരു ജൈവവൈവിധ്യകഥ’ എന്ന വിഷയം ഡോ രതീഷ് കൃഷ്ണനും അവതരിപ്പിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img