Thursday, June 19, 2025

കല്ലുത്താന്‍കടവിലെ വ്യാപാരകേന്ദ്രത്തിലേക്കില്ലെന്ന് പാളയത്തെ കച്ചവടക്കാര്‍

Must Read

കോഴിക്കോട്: കല്ലുത്താന്‍കടവില്‍ നിര്‍മിക്കുന്ന വ്യാപാരകേന്ദ്രത്തിലേക്ക് മാറണമെന്ന കോര്‍പറേഷന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പാളയത്തെ പച്ചക്കറി വ്യാപാരികള്‍. നാലരയേക്കറോളം സ്ഥലത്ത് നഗരത്തിന്റെ കണ്ണായ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പാളയം മാര്‍ക്കറ്റ് രണ്ടേക്കറോളം വരുന്ന കല്ലുത്താന്‍കടവിലേക്ക് മാറ്റിയാല്‍ ആയിരത്തോളം തൊഴിലാളികളുടെ തൊഴില്‍ നഷ്ടമാകുമെന്ന് വ്യാപാരികള്‍ പറയുന്നു. പാളയത്തുനിന്ന് കുടിയൊഴിക്കപ്പെട്ടാല്‍ അവര്‍ പലയിടങ്ങളിലായി കച്ചവടം നടത്തും. ഇതോടെ അവിടെയുള്ള ചുമട്ട് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി നഷ്ടമാകും. ഉന്തുവണ്ടിക്കാന്‍ ചുമട്ട് തൊഴിലാളികള്‍ തുടങ്ങി മാര്‍ക്കറ്റിനെ ആശ്രയിച്ച് ജീവിക്കുന്നവര്‍ വഴിയാധാരമാകും.

നഗരമധ്യേ ജനങ്ങള്‍ക്ക് എത്തിചേരാവുന്ന സ്ഥലത്താണ് പാളയം മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്.വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞു പോകുന്നവരില്‍ നിന്നാണ് ഭൂരിഭാഗം കച്ചവടവും ലഭിക്കുന്നത്. എന്നാല്‍ കല്ലുത്താന്‍ കടവില്‍ നിന്ന് പുതിയ പാലത്തേക്ക് പോകുന്ന ഭാഗത്താണ് പുതിയ മാര്‍ക്കറ്റ് വരുന്നത്. വളരെ സൗകര്യം കുറഞ്ഞ സ്ഥലമാണിത്. രണ്ട് ഓട്ടോറിക്ഷകള്‍ക്ക് പോലും പരസ്പരം കടന്ന് പോകാന്‍ ബുദ്ധിമുട്ടുന്ന ഈ റോഡിലേക്ക് പച്ചക്കറിയുമായി ലോറികള്‍ എത്തിയാല്‍ വന്‍ ഗതാഗതക്കുരുക്കാകും സൃഷ്ടിക്കുക.

കല്ലുത്താന്‍ കടവില്‍ രണ്ട് ഏക്കറോളം വരുന്ന ചതുപ്പ് നിലമാണുള്ളത്. കനോലി കനാലിനോട് ചേര്‍ന്ന ഈ പ്രദേശം മഴകാലത്ത് വെള്ളപൊക്കമുണ്ടാകുന്ന സ്ഥലം കൂടിയാണെന്നും വ്യാപാരികള്‍ പറയുന്നു. കല്ലുത്താന്‍ കടവിലെ കെട്ടിട നിര്‍മ്മണത്തിന്റെ ആരംഭഘട്ടത്തില്‍ തന്നെ എതിര്‍പ്പുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു നിരവധി നിവേദനങ്ങള്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍ കോര്‍പ്പറേഷന്‍ അടക്കം അവഗണിക്കുകയായിരുന്നവെന്ന് കച്ചവടക്കാര്‍ ആരോപിക്കുന്നു. പ്രതിഷേധത്തെ മറി കടന്നു കൊണ്ടാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

പാളയം മാര്‍ക്കറ്റിന്റെ ഭാഗത്ത് ഉപയോഗിക്കാതെ കിടക്കുന്ന ഏക്കര്‍ കണക്കിന് സ്ഥലമുണ്ട്. പച്ചക്കറി മാര്‍ക്കറ്റ് മാത്രം നാലര ഏക്കറിലാണ് പ്രവര്‍ത്തിക്കുന്നത് ഇതിന്റെ രണ്ടര ഏക്കര്‍ പോലും വിനിയോഗിക്കപ്പെട്ടിട്ടില്ല. പകുതി സ്ഥലമാണ് ഉപയോഗപ്രദമായി കിടക്കുന്നത് ഇവിടങ്ങള്‍ ഉപയോഗപ്രദമാക്കിയാല്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സുഖമമാകും. ഇപ്പോള്‍ കച്ചവടത്തിന്റെ തോത് കുറഞ്ഞു വരുവാന്‍ മുഖ്യകാരണം മാര്‍ക്കറ്റിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാത്തതുകൊണ്ടാണ.് മാര്‍ക്കറ്റ് വിപുലീകരിച്ചു കൊണ്ട് ആധുനിക രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ പഴയ പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

സൗകര്യങ്ങളോട് കൂടി തന്നെ ആധുനിക രീതിയില്‍ നവീകരിച്ചു കൊണ്ട് കോര്‍പ്പറേഷന്‍ നിലവിലുള്ള സ്ഥലത്ത് മാര്‍ക്കറ്റും, മറ്റു അനുബന്ധ സൗകര്യങ്ങളും വര്‍ധിപ്പിക്കാനാവശ്യമായ, എല്ലാ സാധ്യതകളും നിലവില്‍ ഉണ്ട് ഇവ ഉപയോഗപ്പടുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.കോര്‍പ്പറേഷന്‍ ചര്‍ച്ചക്ക്തയ്യാറായാല്‍ വിശദമായ പദ്ധതി രേഖസമര്‍പ്പിക്കുവാന്‍ സംരക്ഷണ സമര സമിതി തയ്യാറാണെന്നും ഭാരവാഹികള്‍ അറിയിച്ചു. പച്ചക്കറി മാര്‍ക്കറ്റ് നവീകരിക്കണമെന്നും നിലവിലുള്ള സ്ഥലത്ത് നിന്ന് മാര്‍ക്കറ്റിനെ പാളയത്തേക്ക് പറിച്ചു നടരുതെന്നും ആവശ്യപ്പെട്ട് 23 ന് രാവിലെ 10 മണിക്ക് കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് പാളയം മേഖല സമര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പാളയം പാളയം മേഖല സമര സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വ. പി എം ഹനീഫ( എസ്ടിയു), എസ്എഫ്എസ് അക്ബര്‍(വെജിറ്റബിള്‍ മര്‍ച്ചന്റ് അസോ), എ വി മുസ്തഫ(സിഐടിയു), റെഷീദ് (ഫ്രൂട്ട്‌സ് മര്‍ച്ചന്റ് അസോ), ജലീല്‍( ഐഎന്‍ടിയുസി), എം മുഹമ്മദ് ബഷീര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img