Thursday, June 19, 2025

ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; പാറ്റേണ്‍ കാരന്തൂരിന് ഇരട്ടക്കിരീടം

Must Read

കുന്ദമംഗലം: ജില്ലാ വോളിബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാരന്തൂര്‍ പാറ്റേണ്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് ഇരട്ടക്കിരീടം. ആണ്‍കുട്ടികളുടെ വിഭാഗത്തിലും പെണ്‍കുട്ടികളുടെ വിഭാഗത്തിലും ഇവര്‍ ജേതാക്കളായി. കാരന്തൂരില്‍ നടന്ന മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫൈനലില്‍ വോളി ഫ്രണ്ട്‌സ് പയമ്പ്രയെ പരാജയപ്പെടുത്തിയാണ് പാറ്റേണ്‍ ജേതാക്കളായത്.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡയരക്ഷന്‍ ചാത്തമംഗലത്തെ പരാജയപ്പെടുത്തി പാറ്റേണ്‍ ജേതാക്കളായി. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അനില്‍കുമാര്‍, ഡോ.സഫീറ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.പി.പ്രദീപന്‍ അധ്യക്ഷത വഹിച്ചു.കെ.കെ.മുസ്തഫ, സി.യൂസഫ്, ടി.പി. നിധീഷ്, പി.എന്‍.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ല മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും കാരന്തൂര്‍ പറ്റേണ്‍ ക്‌ളബ്ബ് ഇരട്ടക്കിരീടം നേടിയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img