Thursday, June 19, 2025

ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസരംഗത്തെ പുതിയ സാധ്യതകളിലേക്ക് കൈപിടിച്ച് കൊണ്ടുവരേണ്ടതുണ്ട്: മന്ത്രി ഡോ. ആര്‍ ബിന്ദു

Must Read

കോഴിക്കോട്: ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാലത്തിനനുയോജ്യമായ കോഴ്‌സുകള്‍ നല്‍കി ഉന്നത വിദ്യാഭ്യാസരംഗത്തെ ഏറ്റവും പുതിയ സാധ്യതകളിലേക്ക് കൈപിടിച്ച് കൊണ്ടുവരേണ്ടതുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവമ്പാടി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിനു വേണ്ടി തോട്ടക്കാട് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗ്രാമങ്ങളിലും മലയോര പ്രദേശങ്ങളിലുമുള്ള കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം നല്‍കി കൊണ്ട് സാമൂഹിക നീതി സങ്കല്പങ്ങള്‍ പൂര്‍ണമായും സാക്ഷാത്കരിക്കണമെന്നുള്ളതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കും ആത്മവിശ്വാസത്തോടെ അവര്‍ കടന്നുചെല്ലണമെന്നും മന്ത്രി പറഞ്ഞു.

തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവുകള്‍ നികത്തുന്നതിന് ഐഎച്ച്ആര്‍ഡി സ്ഥാപനങ്ങളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ ആരംഭിക്കേണ്ടതുണ്ട്. തൊഴില്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവമ്പാടി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന്റെ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍പേരെയും മന്ത്രി അഭിനന്ദിച്ചു.

ലിന്റോ ജോസഫ് എം.എല്‍.എ അധ്യക്ഷനായിരുന്ന ചടങ്ങില്‍ മുന്‍ എം.എല്‍.എ ജോര്‍ജ്ജ് എം. തോമസ് മുഖ്യാതിഥി ആയിരുന്നു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത, വൈസ് പ്രസിഡന്റ് എടത്തില്‍ ആമിന, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വി.പി ജമീല ,കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജിത മൂത്തേടത്ത്, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സുകുമാരന്‍, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. പി.സുരേഷ് കുമാര്‍, തിരുവമ്പാടി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് പ്രിന്‍സിപ്പല്‍ സജീവ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജിജിത സുരേഷ്,ശാന്താദേവി മൂത്തേടത്ത്, സത്യന്‍ മുണ്ടയില്‍, കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ ശിവദാസന്‍, ഷാജി കെ പി, വിവിധ രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img