Thursday, June 19, 2025

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുപ്പിന് വിലക്ക്

Must Read

കോഴിക്കോട്: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുപ്പിന് വിലക്കേര്‍പ്പെടുത്തി സംഘാടകര്‍. ഇന്നലെ മീഞ്ചന്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ അദ്ദേഹം പങ്കെടുത്ത ഏകഔദ്യോഗിക പരിപാടിയായ ജൈവവൈവിധ്യ കോണ്‍ഗ്രസിലായിരുന്നു കടുത്ത നിയന്ത്രണം. കോളജ് അധികൃതരാണ് പരിപാടിയിലെത്തുമ്പോള്‍ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ശനിയാഴ്ച തന്നെ കോളജധികൃതര്‍ കറുപ്പ് വസ്ത്രങ്ങളും മാസ്‌കും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവത്രെ. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നിര്‍ദേശമുണ്ടായിരുന്നില്ല. പരിപാടിക്കെത്തിയ പലരും കറുത്ത വസ്ത്രം ധരിച്ച് അകത്ത് പ്രവേശിക്കുന്നതും കാണാമായിരുന്നു. പരിപാടിയില്‍ പങ്കെടുത്ത മന്ത്രി മുഹമ്മദ് റിയാസ് കറുത്ത ഷര്‍ട്ടാണ് ധരിച്ചിരുന്നത്. പരിപാടിയില്‍ പോലീസ് വിലക്കില്ലാത്ത സാഹചര്യത്തില്‍ കോളജധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് ആരുടെ നിര്‍ദേശപ്രകാരമാണ് കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് വ്യക്തമല്ല. മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നതിനാല്‍ നഗരത്തില്‍ വലിയ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരുന്നത്.

കണ്ണൂരില്‍ നിന്ന് റോഡ് മാര്‍ഗം കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിച്ച മുഖ്യമന്ത്രിക്കെതിരെ വിവിധ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ പ്രതിഷേധം പോലീസ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായ സമരങ്ങളോ പ്രതിഷേധമോ ഉണ്ടായില്ല. വെസ്റ്റ് ഹില്‍ ചുങ്കത്ത് രണ്ട് കെ എസ് യു പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തു. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് സൂരജ്, എലത്തൂര്‍ ബ്ലോക്ക് പ്രസിഡന്റ് രാഗിന്‍ എന്നിവരെയാണ് നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ജിപ്പീല്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വഴിയില്‍ മിക്ക സ്ഥലങ്ങളിലും റൂറല്‍, സിറ്റി പോലീസ് നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്.

കണ്ണൂരില്‍ നിന്നെത്തിയ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിലെത്തുകയും തുടര്‍ന്ന് ജൈവവൈവിധ്യ കോണ്‍ഗ്രസ് നടക്കുന്ന മീഞ്ചന്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലേക്ക് പോകുകയുമായിരുന്നു. കോളജിനകത്തോ പുറത്തോ പ്രതിഷേധങ്ങളുണ്ടായില്ല. പൊലീസ് ബന്തവസ് അത്ര സൂക്ഷ്മമായിരുന്നു. ബാഗുകളുള്‍പ്പെടെ പരിശോധിച്ചാണ് ആളുകളെ അകത്തേക്ക് കടത്തിവിട്ടത്. നഗരത്തില്‍ ഈ പരിപാടി മാത്രമേ മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് അന്തരിച്ച സി പി എം നേതാവ് കുഞ്ഞുവിന്റെ വീട്ടില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. ശേഷം അദ്ദേഹം ഗസ്റ്റ് ഹൗസിലേക്ക് തിരിച്ച് പോയി. വൈകുന്നേരം മറ്റൊരു സ്വകാര്യ പരിപാടിയിലും മുഖ്യമന്ത്രി പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img