Thursday, June 19, 2025

ജൈവസമ്പത്ത് സംരക്ഷിക്കാന്‍ ബോധപൂര്‍വം ശ്രമം വേണം: മന്ത്രി എ.കെ ശശീന്ദ്രന്‍

Must Read

കോഴിക്കോട്: ജൈവസമ്പത്ത് സംരക്ഷിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കണമെന്നും ഇതിനായി സര്‍ക്കാര്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍.
സംസ്ഥാനജൈവവൈവിധ്യ ബോര്‍ഡ് രണ്ടാം സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള
പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തനത് നെല്‍ കര്‍ഷകരായ മുരളീധരന്‍ മാസ്റ്റര്‍,ഐസക് എന്‍ വര്‍ഗ്ഗീസ്, എന്നിവര്‍ക്ക് നെല്‍വിത്തുകള്‍ കൈമാറികൊണ്ടാണ് പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചത്.

മനുഷ്യരുടേത് എന്നതുപോലെ ഇതര ജീവജാലങ്ങളുടെ ആവാസമേഖലയും സംരക്ഷിക്കപ്പെടണം. ജൈവ സമ്പത്ത് വളരാന്‍ ഇതാവശ്യമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ അധിനിവേശ സസ്യങ്ങളെ ഇല്ലാതാക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്വാഭാവിക മരങ്ങള്‍ നട്ടുപിടിപ്പിക്കും. കണ്ടല്‍ കാടുകള്‍ സംരക്ഷിക്കുന്ന പരിപാടിയും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ സ്റ്റാളുകളും മന്ത്രി സന്ദര്‍ശിച്ചു.

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സി. ജോര്‍ജ് തോമസ് അധ്യക്ഷയായിരുന്നു. കെ.എസ്.ബി.ബി മെമ്പര്‍മാരായ ഡോ. കെ.സതീഷ്‌കുമാര്‍, ഡോ. കെ.ടി. ചന്ദ്രമോഹനന്‍, കെ.എസ്.ബി.ബി സെക്രട്ടറി ഡോ. എ.വി. സന്തോഷ്‌കുമാര്‍
തുടങ്ങിയവര്‍ സംസാരിച്ചു. കെ.എസ്.ബി.ബി മെമ്പര്‍ കെ.വി.ഗോവിന്ദന്‍ സ്വാഗതവും
ജി.എ ആന്‍ഡ് എസ്.സി പ്രിന്‍സിപ്പലും സംഘാടക സമിതി വൈസ് ചെയര്‍മാനുമായ ഡോ. എടക്കോട്ട് ഷാജി നന്ദിയും പറഞ്ഞു.

ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട നൂറ്റിയിരുപത്തിയഞ്ചില്‍ പരം സ്റ്റാളുകളാണ് ജൈവ കോണ്‍ഗ്രസില്‍ പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. ദേശീയ തലത്തിലുള്ള വിവിധ വകുപ്പുകള്‍, ശാസ്ത്രസാങ്കേതിക ഗവേഷണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങി സംരക്ഷക കര്‍ഷകരുടെ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിതരണവും സ്റ്റാളുകളില്‍ ഉണ്ട്. നാടന്‍ ഭക്ഷണശാലയും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img