Thursday, June 19, 2025

ജീവനക്കാരില്ല, തപാല്‍ വിതരണം അവതാളത്തില്‍

Must Read

കോഴിക്കോട്: ജില്ലയിലെ തപാല്‍ ഓഫീസുകളില്‍ ആവശ്യത്തിന് പോസ്റ്റ്മാന്‍മാര്‍ ഇല്ലാത്തത് തപാല്‍ ഉരുപ്പടികളുടെ വിതരണം അവതാളത്തിലാക്കുന്നു. മാസികകളും ആഴ്ചപ്പതിപ്പുകളും മറ്റും യഥാസമയം വിതരണം ചെയ്യാറില്ല. കത്തുകളും ഇന്റര്‍വ്യൂ കാര്‍ഡുകളും മാത്രമാണ് അതാത് ദിവസങ്ങളില്‍ തന്നെ വിതരണത്തിന് എടുക്കുന്നത്.

ജില്ലയിലെ 411 പോസ്റ്റ് ഓഫീസുകളില്‍ 200ഓളം പോസ്റ്റ്മാന്‍മാരുടെ ഒഴിവാണുള്ളത്. ചില സ്ഥലങ്ങളില്‍ മേല്‍വിലാസക്കാരനോട് പോസ്റ്റ് ഓഫീസില്‍ വന്ന കത്തുകള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുന്നതും പതിവാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ജോലി സംബന്ധമായ അറിയിപ്പുകളും മറ്റും യഥാസമയം മേല്‍വിലാസക്കാരന് കിട്ടാത്ത അവസ്ഥയുണ്ട്.

പുതുതായി നിയമിക്കപ്പെടുന്ന പോസ്റ്റ്മാന്‍മാരില്‍ പലരും പാതിവഴിയില്‍ ജോലി അവസാനിപ്പിക്കുകയാണ്. തുച്ഛമായ പ്രതിഫലമാണ് ഇവര്‍ക്ക് നല്‍കുന്നത്. അതാണ് ജോലി ഉപേക്ഷിക്കാന്‍ കാരണം. ജോലിക്കെത്തിയവര്‍ പെട്ടെന്ന് സ്ഥലം വിടുന്നതോടെ അവശേഷിക്കുന്നവര്‍ക്ക് ജോലിഭാരം കൂടുകയാണ്. കോഴിക്കോട് ഡിവിഷനില്‍ മാത്രം 125 പോസ്റ്റ്മാന്‍മാരുടെ ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വടകരയില്‍ 66 പേരുടെ ഒഴിവുണ്ട്.

ഇ.മെയില്‍ തുടങ്ങിയ സംവിധാനങ്ങള്‍ വന്നതോടെ ഔദ്യോഗികമായ കത്തിടപാടുകള്‍ കുറവാണ്. എങ്കിലും ഇന്റര്‍വ്യൂ അറിയിപ്പുകളും ബാങ്കില്‍ നിന്നുള്ള അറിയിപ്പുകളും മറ്റും തപാല്‍വഴിയാണ് എത്തുന്നത്. സ്പീഡ് പോസ്റ്റ് വഴി അയക്കുന്ന തപാല്‍ ഉരുപ്പടികള്‍പോലും കൃത്യസമയത്ത് കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. ബുക്ക് പോസ്റ്റ് ആയി അയക്കുന്ന പുസ്തകങ്ങളും മറ്റും പലപ്പോഴും മേല്‍വിലാസക്കാരന് ലഭിക്കാറില്ല. ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയാലും അധികൃതര്‍ കൈമലര്‍ത്തുകയാണ് പതിവ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img