കോഴിക്കോട്: നഗരത്തില്‍ കോര്പറേഷന് കീഴിലെ കംഫര്‍ട്ട് സ്റ്റേഷന്, മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങിലെ ഫീസ് നിരക്ക് വര്‍ധിപ്പിച്ചു. കംഫര്‍ട്ട് സ്റ്റേഷനിലെ മൂത്രപ്പുര ഉപയോഗിക്കാന്‍ നിലവില്‍ രണ്ടു രൂപയുള്ളത് അഞ്ചുരൂപയായി വര്‍ധിപ്പിച്ചു. നിലവില്‍ അഞ്ചുരൂപയുള്ളത് പത്ത് രൂപയായും വര്‍ധിപ്പിച്ചു. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഒരു പെട്ടിക്ക് നിലവിലെ അഞ്ചുരൂപ പത്ത് രൂപയായും മറ്റു മാര്‍ക്കറ്റുകളില്‍ നിലവിലെ 25 രൂപ ഫീസ് 30 രൂപയായും വര്‍ധിപ്പിച്ചു.