Thursday, June 19, 2025

ചലന വൈകല്യം ഉള്ളവര്‍ക്ക് മൊബൈല്‍ തെറാപ്പി യൂണിറ്റുമായി കോര്‍പറേഷന്‍

Must Read

കോഴിക്കോട്: തീവ്ര ചലനവൈകല്യമുള്ള കുട്ടികള്‍ക്കുവേണ്ടി കോര്‍പറേഷന്‍ മൊബൈല്‍ തെറാപ്പി യൂണിറ്റ് ആരംഭിക്കും. ഇതിനായി മാസവാടകക്ക് വാഹനം എടുക്കുന്നതിന് ക്ഷേമകാര്യ സ്ഥിരംസമിതിയുടെ ശുപാര്‍ശ കൗണ്‍സിലിന്റെ പ്രത്യേക യോഗം അംഗീകാരം നല്‍കി. മേയര്‍ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മൊബൈല്‍ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം 20ന് വൈകുന്നേരം 6.30ന് അരക്കിണറില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

തീവ്ര ചലനവൈകല്യമുള്ള രണ്ട് കുട്ടികളുടെ വീട്ടിലാണ് ഉദ്ഘാടനം. തുടക്കത്തില്‍ സൗത്ത് മേഖലയിലാണ് യൂണിറ്റ് പ്രവര്‍ത്തിക്കുക. താമസിയാതെ നോര്‍ത്ത് മേഖലയിലും തുടങ്ങും. തീവ്ര ചലനവൈകല്യമുള്ള നൂറു കണക്കിന് കുട്ടികള്‍ നഗരപരിധിയില്‍ ഉണ്ട്. ഇവരെ തെറാപ്പി യൂണിറ്റുകളില്‍ എത്തിക്കാന്‍ രക്ഷിതാക്കള്‍ പ്രയാസപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് മൊബൈല്‍ തെറാപ്പി യൂണിറ്റ് തുടങ്ങാന്‍ തീരുമാനിച്ചത്. ഒരു തെറാപ്പിസ്റ്റും സഹായിയും രോഗിയുടെ വീട്ടില്‍ എത്തും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img