കുന്ദമംഗലം: സേവന രംഗത്തെ മുതിർന്ന നഴ്സുമാരെ സദയം ചാരിറ്റബിൾ ട്രസ്റ്റ് ആദരിക്കുന്നു. മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സദയം -ബോചെ അവാർഡ്ദാനത്തോടനുബന്ധിച്ചാണ് ചടങ്ങ്. താൽപ്പര്യമുള്ളവർ മാർച്ച് 20ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9747964450, 9495614255. ഏപ്രിലിൽ കോഴിക്കോട്ടാണ് അവാർഡ്ദാനം.
സർവ്വദമനൻ കുന്ദമംഗലം, എം. പ്രമീള നായർ, ഉദയകുമാർ, പി. തങ്കമണി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.