Thursday, June 19, 2025

ആര്‍.എം.പി.ഐ ദേശീയ സമ്മേളനം 23ന് തുടങ്ങും

Must Read

കോഴിക്കോട്: ആര്‍.എം.പി.ഐ(റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ)രണ്ടാം ദേശീയസമ്മേളനം 23 മുതല്‍ 26 വരെ കോഴിക്കോട്ട് നടക്കും. ഹിന്ദുത്വ ഫാസിസത്തിനെതിരെ എല്ലാ ജനാധിപത്യ ശക്തികളെയും യോജിച്ചുകൊണ്ടു പോകുന്നതിനുള്ള ശ്രമം സംബന്ധിച്ച് സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എന്‍. വേണു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി 19ന് വൈകുന്നേരം അഞ്ചുമണിക്ക് മുതലക്കുളം മൈതാനിയില്‍ കോര്‍പറേറ്റ് ഹിന്ദുത്വത്തിനെതിരെ ജനകീയ ചെറുത്തുനില്‍പ് എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. എം.കെ രാഘവന്‍ എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.വി ശ്രേയാംസ്‌കുമാര്‍, പരംജോയ് ഗുഹ താക്കൂര്‍ത, സി.പി ജോണ്‍, കെ.എസ് ഹരിഹരന്‍, അഡ്വ. പി. കുമാരന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിക്കും.


22ന് ഉച്ചക്ക് രണ്ടുമണിക്ക് സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ടി.പി ചന്ദ്രശേഖരന്റെ സ്മൃതികുടീരത്തില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് ടി.എല്‍ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ മുതലക്കുളത്ത് എത്തിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം പ്രതിപാദിക്കുന്ന എക്‌സിബിഷന്‍ മുതലക്കുളത്ത് നടക്കും. 23ന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 400 പ്രതിനിധികള്‍ പങ്കെടുക്കും. 24ന് വൈകുന്നേരം ആറിന് ടൗണ്‍ഹാളില്‍ സാംസ്‌കാരികസദസ്സും ഗസല്‍ സന്ധ്യയും അരങ്ങേറും. 26ന് വൈകുന്നേരം നാലുമണിക്ക് സമാപന സമ്മേളനത്തിന്റെ ഭാഗമായി റെഡ് വളണ്ടിയര്‍ മാര്‍ച്ച് നടക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.കെ രമ എം.എല്‍.എ, സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വി. പി. കുമാരന്‍കുട്ടി എന്നിവരും സംബന്ധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img