കോഴിക്കോട്: ഗുണമേന്മയുള്ള ജീവിതത്തിലൂടെ സന്തോഷസൂചിക ഉയര്‍ത്താമെന്ന സന്ദേശവുമായി കോര്‍പറേഷന്‍ വികസന സെമിനാര്‍. വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, അതിദാരിദ്ര്യം ഇല്ലാതാക്കുക, മുതിര്‍ന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം ഉറപ്പുവരുത്തുക തുടങ്ങിയ ആശയങ്ങളില്‍ ഊന്നിയാണ് വാര്‍ഷിക പദ്ധതി നടപ്പാക്കുക. 18 മേഖലകളായി വേര്‍തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നത്. പ്ലാന്‍ ഫണ്ടില്‍ 93 കോടിയാണ് പ്രതീക്ഷിക്കുന്നത്. മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ 25.27 കോടിയും റോഡിതര ജോലികള്‍ക്കായി 20.28 കോടിയും പ്രതീക്ഷിക്കുന്നുണ്ട്.
പ്രധാന നിര്‍ദേശങ്ങള്‍:
- കോര്‍പറേഷന്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുക
- കോര്‍പറേഷന്‍ ഓഫീസില്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഉറപ്പാക്കുക
- ഫയല്‍ ട്രാക്കിങ് സംവിധാനം ഒരുക്കുക
- തരിശുഭൂമി കണ്ടെത്തി കൃഷിക്ക് പ്രയോജനപ്പെടുത്തുക
- മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ നടപടി
- മൃഗാശുപത്രികളുടെ പുനരുദ്ധാരണം
- ചെറുകിട സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം
- വാര്‍ഡ്തലത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തനം
- സ്‌കൂളുകളില്‍ സോളാര്‍ പാനല്‍
- വീട് പുനരുദ്ധാരണത്തിന് തുക ഉയര്‍ത്തല്‍
- ബീച്ചില്‍ ലോറി, കാര്‍ പാര്‍ക്കിങ് സൗകര്യം
- കുട്ടികളുടെ സര്‍ഗവാസന മെച്ചപ്പെടുത്താന്‍ പദ്ധതി.
- കുട്ടികളുടെ സര്‍ഗവാസന പരിപോഷിപ്പിക്കാന്‍ സ്ഥിരംവേദി
- ചെറുകിട ജലവിതരണ പദ്ധതികള്‍ നടപ്പാക്കുക
- ദുരന്തനിവാരണപദ്ധതിയില്‍ ജിയോ മാപ്പിങ് നടപ്പാക്കുക.