Thursday, June 19, 2025

സമം പരിപാടിക്ക് സംഘാടക സമിതി രൂപീകരിച്ചു

Must Read

കോഴിക്കോട് : ജില്ലാ പഞ്ചായത്ത് സാംസ്‌കാരിക വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന സമം പരിപാടിയുടെ സംഘാടക സമിതി രൂപീകരണം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായിരുന്നു. മാര്‍ച്ച് 17,18,19 തിയ്യതികളില്‍ കോഴിക്കോട് ടൗണ്‍ ഹാളിലാണ് സമം പരിപാടി നടക്കുന്നത്.

പരിപാടിയുടെ രക്ഷാധികാരികളായി ജില്ലയിലെ മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍, മേയര്‍, ജില്ലാ കലക്ടര്‍ എന്നിവരെയും ചെയര്‍മാനായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയെയും തെരഞ്ഞെടുത്തു. വിവിധ സബ് കമ്മറ്റികളിലായി ചെയര്‍മാന്‍മാരെയും കണ്‍വീനര്‍മാരെയും തെരഞ്ഞെടുത്തു. വിപുലമായ രീതിയില്‍ സമം പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനമായി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.സുരേന്ദ്രന്‍, വി.പി.ജമീല, എന്‍.എം. വിമല, കെ.വി റീന ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കൂടത്താംങ്കണ്ടി സുരേഷ് മാസ്റ്റര്‍, കമ്പളത്ത് സുധ, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.സത്യന്‍ എം, ലൈബ്രറി കൌണ്‍സില്‍ എന്‍ ശങ്കരന്‍ മാസ്റ്റര്‍, വിനോദന്‍ പൃത്തിയില്‍, എന്‍.ജയകൃഷ്ണന്‍, പി. പ്രശാന്ത് കുമാര്‍, വി.ഭാഗ്യലക്ഷ്മി, നിശിത സൈബുനി എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി സി. ചന്ദ്രന്‍ നന്ദി പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img