Thursday, June 19, 2025

സമഗ്ര ശിക്ഷാ കേരളയുടെ ‘ഇല’പരിപാടിക്ക് വന്‍ സ്വീകാര്യത

Must Read

കോഴിക്കോട്: സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ എല്‍.പി, യുപി ക്ലാസുകളില്‍ നടപ്പാക്കുന്ന ഇല – ഇഎല്‍എ (എന്‍ഹാന്‍സിങ്ങ് ലേര്‍ണിംഗ് ആമ്പിയന്‍സ്) പരിപാടിയ്ക്ക് ജില്ലയിലെ വിദ്യാലയങ്ങളില്‍ വന്‍ സ്വീകാര്യത. അന്വേഷണാത്മകവും ജീവിതാനുഭവബന്ധിതവുമായ പഠനാന്തരീക്ഷം ഒരുക്കി 4,7 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നൂതനമായ പഠനാനുഭവം നല്‍കുകയാണ് ‘ഇല’യുടെ ലക്ഷ്യം. മലയാളം, ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളെ ആസ്പദമാക്കി കുട്ടികള്‍ നല്‍കിയ നൂതനമായ പ്രോജക്ടുകളില്‍ ജില്ലാതലത്തില്‍ തിരഞ്ഞെടുത്തവയാണ് സ്‌കൂളുകളില്‍ നടപ്പിലാക്കുന്നതെന്ന് ജില്ലാ പ്രൊജക്റ്റ് കോ -ഓര്‍ഡിനേറ്റര്‍ ഡോ.എ.കെ. അബുല്‍ ഹക്കീം പറഞ്ഞു.

കോവിഡ് കാലം കുട്ടികളുടെ പഠനത്തിനുണ്ടാക്കിയ വിടവുകള്‍ സംബന്ധിച്ചുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് സമഗ്ര ശിക്ഷ കേരളം ഇല പദ്ധതിക്ക് രൂപം നല്‍കിയത്. അനുഭവാധിഷ്ഠിതവും അറിവ്‌നിര്‍മ്മാണ പ്രക്രിയ ഉറപ്പിക്കുന്നതുമായ പഠനപ്രവര്‍ത്തനങ്ങളെ തിരികെ പിടിക്കാനുള്ള ശ്രമമാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വ്വെ പ്രകാരം പഠനനേട്ടം ആര്‍ജ്ജിക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങളെ തരണം ചെയ്യുന്നതിന് സ്‌കൂളുകളെ സജ്ജമാക്കുകയാണ് ഇലയുടെ പ്രധാന ലക്ഷ്യം.

ഇംഗ്ലീഷ് കാര്‍ണിവല്‍, റീഡേഴ്‌സ് തിയേറ്റര്‍, ശാസ്ത്രാന്വേഷണ യാത്രകള്‍, കലാ മ്യൂസിയങ്ങള്‍, ശാസ്ത്ര പരീക്ഷണങ്ങള്‍, അഭിമുഖങ്ങള്‍, ടെലിഫിലിമുകള്‍, വായനാസാമഗ്രികളുടെ നിര്‍മ്മാണം, ശില്പശാലകള്‍ എന്നിങ്ങനെ കുട്ടികള്‍ക്ക് ആകര്‍ഷകമായ പഠനപദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇതിനായി 74 ലക്ഷം രൂപ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇതിനാവശ്യമായ തരത്തില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് ജില്ലാ പ്രൊജക്റ്റ് കോ -ഓര്‍ഡിനേറ്റര്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img