Thursday, June 19, 2025

സംസ്ഥാനത്തെ ആത്മഹത്യകള്‍ക്ക് കാരണം സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍: കെ.സുരേന്ദ്രന്‍

Must Read

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ഭാഗമായി കേരളത്തില്‍ കടക്കെണിയില്‍പ്പെടുന്നവരുടെ ആത്മഹത്യ പെരുകുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബാങ്കുകളുടെ ജപ്തി ഭീഷണി കാരണം പാലക്കാട്ടും കോട്ടയത്തും ആത്മഹത്യ നടന്നു. പത്തനാപുരത്ത് ശമ്പളം കിട്ടാതെ സാക്ഷരത പ്രേരക് ആത്മഹത്യ ചെയ്തു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് ആദിവാസി യുവാവ് ആത്മഹത്യ ചെയ്തിട്ടും ഒരു നടപടിയുമില്ലെന്നും കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ആദിവാസി വിഭാഗങ്ങളോട് കേരള സര്‍ക്കാരിന്റെ സമീപനം ലോകം ചര്‍ച്ച ചെയ്യുകയാണ്. സാക്ഷരത പ്രേരകിന്റെ ആത്മഹത്യക്ക് കാരണക്കാരായവര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയുമില്ല. സാക്ഷരത പ്രേരകിന്റെ കുടുംബത്തിനും കോഴിക്കോട്ട് ആത്മഹത്യ ചെയ്ത വിശ്വനാഥന്റെ കുടുംബത്തിനും 50 ലക്ഷം രൂപയുടെ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിക്കണം. സുരേന്ദ്രന്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img