Thursday, June 19, 2025

കേന്ദ്ര വിഹിതം കുറവെങ്കില്‍ മുഖ്യമന്ത്രി ദില്ലിയില്‍ പോയി സമരം ചെയ്യാത്തതെന്ത്?: കെ. സുരേന്ദ്രന്‍

Must Read

കോഴിക്കോട്: വലിയ തോതില്‍ നികുതി ഭാരമാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. മുഖ്യമന്ത്രിയും ധനമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കള്ളം പറയുകയാണ്. കേരളത്തിന് അര്‍ഹമായ തുക ലഭിക്കാനുണ്ടെങ്കില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ രേഖാമൂലം കേന്ദ്രത്തോട് ആവശ്യപ്പെടാത്തത്?
കേരളത്തിലെ എംപിമാര്‍ എന്തുകൊണ്ട് പാര്‍ലമെന്റില്‍ പ്രതികരിക്കുന്നില്ല? സംസ്ഥാനത്തിന്റെ പിടിപ്പുകേടിന് കേന്ദ്രത്തിനെ പഴിചാരിയിട്ട് കാര്യമില്ല.

കേന്ദ്ര സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന നികുതി വിഹിതത്തിന്റെ ഒരു ഭാഗം സംസ്ഥാനങ്ങള്‍ വിതരണം ചെയ്യുന്നത് ധനകാര്യ കമ്മീഷന്റെ
780 കോടി ജിഎസ്ടി കൗണ്‍സില്‍ നല്‍കാനുണ്ടെന്നിരിക്കെ 20,000 കോടിയുടെ കുടിശ്ശിക നല്‍കാനുണ്ടെന്ന വ്യാജ പ്രചരണമാണ് ധനമന്ത്രി നടത്തുന്നത്. 2,000 കോടി വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ബജറ്റില്‍ മാറ്റി വെച്ച സംസ്ഥാന സര്‍ക്കാര്‍ 750 കോടി അധികം കിട്ടാന്‍ രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തി. സെസ് ഒഴിവാക്കിയാല്‍ തന്നെ വിലക്കയറ്റം നിയന്ത്രിക്കാമെന്നിരിക്കെ എന്തിനാണീ പൊറോട്ട് നാടകം.
2017 മുതല്‍ 22 വരെ 2,29,844 കോടി രൂപ മോദി സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുവദിച്ചതിന്റെ നാലിരട്ടി ബിജെപി സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചു എന്നതാണ് വാസ്തവം.

ഏറ്റവും കൂടുതല്‍ റെവന്യൂ ഡെഫസിറ്റ് ഗ്രാന്‍ഡ് ലഭിക്കുന്നത് കേരളത്തിനാണ്. 53,000 കോടിയിലധികമാണ് സംസ്ഥാനത്തിന് അനുവദിച്ചത്. കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെങ്കില്‍ പിണറായി വിജയന്‍ ദില്ലിയില്‍ പോയി സമരം ചെയ്യട്ടെയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img