കോഴിക്കോട്:നാടിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ് സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീക്ക് കരുത്ത് പകരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മാനാഞ്ചിറ സ്‌ക്വയറില്‍ നടന്ന ‘സ്ത്രീശക്തി’ വടം വലി മത്സരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശ സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രാദേശിക വികസനത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് കുടുംബശ്രീ യൂണിറ്റുകളാണ്. കുടുംബങ്ങളുടെ ഉന്നതിയും സ്ത്രീകളുടെ പുരോഗതിയും സമൂഹത്തിന്റെ അഭിവൃദ്ധിയും ലക്ഷ്യം വെച്ചാണ് കുടുംബശ്രീ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീകളെ സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തിക്കാന്‍ കുടുംബശ്രീ സംവിധാനത്തിന് സാധിച്ചിട്ടുണ്ട്. ലോകത്തിലെ സ്ത്രീവിമോചന പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തിന് സാധിക്കും.
സ്ത്രീകളുടെ ജീവിതം വീടിനുള്ളിലും പുറത്തും സുരക്ഷിതവും അന്തസ്സുള്ളതുമായി മാറ്റാന്‍ കൂടുതല്‍ പദ്ധതികളുമായിട്ടാണ് കുടുംബശ്രീ മുന്നോട്ടു പോയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെഗാ വടംവലി മല്‍സരത്തില്‍ പെരുവയല്‍ സി.ഡി.എസ് വിജയികളായി.
രണ്ടാം സ്ഥാനം ഉണ്ണികുളം സി.ഡി.എസും മൂന്നാം സ്ഥാനം കൂരാച്ചുണ്ട് സി.ഡി.എസ്സും കരസ്ഥമാക്കി. വിജയികള്‍ക്ക് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സമ്മാനങ്ങള്‍ നല്‍കി.
അഡ്വ. കെ.എം സച്ചിന്‍ ദേവ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ എസ്.ജെ അബൂബക്കര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ ഇ.കോയ, കോര്‍പറേഷന്‍ സെന്‍ട്രല്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജാസ്മിന്‍ കെ.കെ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ സി നിഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ.എം സുര്‍ജിത്ത് സ്വാഗതവും ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍ ടി.ടി ബിജേഷ് നന്ദിയും പറഞ്ഞു.