Thursday, June 19, 2025

ഭരണഭാഷ: ജില്ലാതല ഏകോപനസമിതി യോഗം ചേര്‍ന്നു

Must Read

കോഴിക്കോട്: ഭരണഭാഷയുമായി ബന്ധപ്പെട്ട് എ ഡി എം സി.മുഹമ്മദ് റഫീഖിന്റെ അധ്യക്ഷതയില്‍ ജില്ലാതല ഏകോപനസമിതി യോഗം ചേര്‍ന്നു. ഔദ്യോഗികഭാഷാ വകുപ്പിലെ ഭാഷാവിദഗ്ധന്‍ ഡോ. ആര്‍ ശിവകുമാര്‍ വിവിധ വകുപ്പുകളിലെ ഭാഷാമാറ്റപുരോഗതി അവലോകനം ചെയ്തു.

മലയാളത്തിന് ഏകീകൃത എഴുത്തുരീതി അത്യാവശ്യമാണെന്ന് ഡോ. ആര്‍. ശിവകുമാര്‍ പറഞ്ഞു. അതിനു വേണ്ടി ഔദ്യോഗികഭാഷാ വകുപ്പ് ‘മലയാളത്തിന്റെ എഴുത്തുരീതി’ എന്ന പേരില്‍ കൈപ്പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമപ്രകാരം ഇംഗ്ലീഷില്‍ കത്തിടപാടുകള്‍ നടത്തേണ്ട സാഹചര്യങ്ങളില്‍ അവയുടെ കുറിപ്പു ഫയല്‍ മലയാളത്തില്‍ ആകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

വകുപ്പുതലത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ വളരെ ശ്രദ്ധയോടെ പരിശോധിക്കണം. 26 ഭരണഭാഷ നടപ്പാക്കല്‍ എന്ന അക്കൗണ്ടു ഹെഡില്‍ ലഭിക്കുന്ന തുക ഫലപ്രദമായി ചെലവാക്കാന്‍ വകുപ്പുകള്‍ ശ്രദ്ധിക്കണം. ഭരണഭാഷാപരിശീലനം, മലയാളം ടൈപ്പിങ് പരിശീലനം എന്നിവയ്ക്കായി ഐ എം ജിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. 2022 -ലെ ലിപിപരിഷ്‌കരണനിര്‍ദേശപ്രകാരമുള്ള ഫോണ്ടുകള്‍ എല്ലാവരും ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഭാഷയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നേരിടുന്ന ആശങ്കകളും പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് തയ്യാറാക്കിയ ‘മലയാളത്തിന്റെ എഴുത്തുരീതി’ എന്ന കൈപ്പുസ്തകം ഡോ. ആര്‍ ശിവകുമാര്‍ എ ഡി എമ്മിന് കൈമാറി. ഓരോ വകുപ്പിലെയും ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img