Thursday, June 19, 2025

ചാര്‍ജ് ഏകീകരണത്തിന് ധാരണ: ഓണ്‍ലൈന്‍ ടാക്‌സി സമരം ഒത്തുതീര്‍പ്പായി കോഴിക്കോട്ടും ഉയര്‍ന്ന നിരക്ക് നിലവില്‍വരും

Must Read

കോഴിക്കോട്: കഴിഞ്ഞ 22 ദിവസമായി ജില്ലയില്‍ തുടര്‍ന്നുവന്ന ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുടെ സമരം ഒത്തുതീര്‍പ്പായി. കോഴിക്കോട് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ ഭാരവാഹികള്‍ ഒല, ഊബര്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം ഒത്തുതീര്‍പ്പായത്. നിലവില്‍ യൂണിയന്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ പലതും അംഗീകരിച്ചില്ലെങ്കിലും ചാര്‍ജ് ഏകീകരണം കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് സമരം പിന്‍വലിക്കാന്‍ ധാരണയായതെന്ന് യൂണിയന്‍ രക്ഷാധികാരി പി. സന്തോഷ്‌കുമാര്‍ അറിയിച്ചു.

നേരത്തെ കൊച്ചിയിലും കോഴിക്കോട്ടും ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് നടത്തുന്നതിന് കമ്പനി വ്യത്യസ്ത നിരക്കായിരുന്നു നടപ്പാക്കിയിരുന്നത്. ഇത് ഏകീകരിക്കാനാണ് ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായത്. ഇത് പ്രകാരം കോഴിക്കോട്ടും ഇനി മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിന്റെ അടിസ്ഥാന ചാര്‍ജ് 39 രൂപയില്‍ നിന്ന് 79 രൂപയാക്കി ഉയര്‍ത്തി. ഇതിന് പുറമെ കിലോമീറ്ററിന് നേരത്തെ കോഴിക്കോട്ട് 8 രൂപയായിരുന്നത് 15 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

കൊച്ചിയിലും തിരുവനന്തപുരത്തും ഇതേ ചാര്‍ജിലാണ് ഓണ്‍ലൈന്‍ ടാക്‌സികള്‍ സര്‍വീസ് നടത്തിയിരുന്നത്. കോഴിക്കോട്ട് മാത്രമാണ് കുറഞ്ഞ ചാര്‍ജില്‍ സര്‍വീസ് ആരംഭിച്ചിരുന്നത്. ഇത് സാങ്കേതിക പിഴവ് മൂലം സംഭവിച്ചതാണെന്ന് കന്പനി അധികൃതര്‍ വിശദീകരിച്ചെന്നും സന്തോഷ്‌കുമാര്‍ പറഞ്ഞു.

ചാര്‍ജ് ഏകീകരണം പ്രധാന ആവശ്യമായിരുന്നെങ്കിലും യൂണിയന്‍ മുന്നോട്ട് വച്ച മറ്റ് ആവശ്യങ്ങള്‍ നടപ്പാക്കുന്നത് വരെ പരോക്ഷ സമരത്തിന് നേതൃത്വം നല്‍കാനാണ് യൂണിയന്‍ തീരുമാനം. അഗ്രിഗേറ്റഡ് ലൈസന്‍സ് പദ്ധതിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തുക, ടാക്‌സികള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയന്‍ ഉയര്‍ത്തിപ്പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് 27ന് ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img