കോഴിക്കോട്: ഇസ്ലാം മനുഷ്യനെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന മതമാണെന്നും അതൊരിക്കലും അക്രമണോത്സുകമല്ലെന്നും മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന് പറഞ്ഞു. ഇസ്ലാമിക സാഹിത്യങ്ങള്‍ നല്കുന്ന അനുഭവവും വിശാല മാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഐ.പി.എച്ച് പുസ്തകമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ. കെ.പി. കമാലുദ്ദീന് വിവര്‍ത്തനം ചെയ്ത ഇമാം ഗസ്സാലിയുടെ ഇഹ് യാഉലൂമിദ്ദീന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അലിയാര് ഖാസിമിക്ക് നല്കി പ്രകാശനം ചെയ്തു.
കുഞ്ഞി മുഹമ്മദ് പറപ്പൂര്, വി.ടി.അബ്ദുല്ലക്കോയ, പ്രൊഫ.കെ.പി. കമാലുദ്ദീന് എന്നിവര്‍ സംസാരിച്ചു. സാഹിത്യവും സംസ്കാരവും എന്ന വിഷയത്തില്‍ പ്രമുഖ കവിയും സാഹിത്യകാരനുമായ കല്‍പ്പറ്റ നാരായണന് പ്രഭാഷണം നിര്‍വഹിച്ചു. ഐ.പി.എച്ച് ഡയറക്ടര്‍ ഡോ. കൂട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. അസി.ഡയറക്ടര്‍ കെ.ടി.ഹുസൈന് സ്വാഗതം പറഞ്ഞു. നാലു ദിവസം നീണ്ടു നില്ക്കുന്ന മേളയില്‍ പുസ്തകങ്ങള്‍ 10 മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും.