കോഴിക്കോട്: ദേശീയ ഭക്ഷ്യഭദ്രതാ നിയമം- 2013 ന്റെ വാര്‍ഷിക അവലോകന യോഗം ചേര്‍ന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ അംഗം അഡ്വ.പി വസന്തം അധ്യക്ഷത വഹിച്ചു.
ഭക്ഷ്യഭദ്രതാ നിയമം 2013 ന്റെ ഭാഗമയി അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ഭക്ഷ്യധാന്യം കൃത്യമായും ഗുണനിലവാരത്തോടെയും എത്തിക്കാന്‍ കഴിഞ്ഞതായി അഡ്വ. പി വസന്തം പറഞ്ഞു. സ്‌കൂളുകളിലെയും അങ്കണവാടികളിലേയും പാചകതൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കുന്നതിന് ഫീസ് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ ശിശു വികസന വകുപ്പ് പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ 500 കുട്ടികള്‍ക്ക് ഒരു പാചക തൊഴിലാളി എന്നതിനു പകരം 250 കുട്ടികള്‍ക്ക് ഒരു പാചക തൊഴിലാളിയെ നിയമിക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താമെന്ന് ഭക്ഷ്യ കമ്മീഷന്‍ അംഗം അറിയിച്ചു.
ജില്ലാ സപ്ലൈ ഓഫീസര്‍ കെ രാജീവ്, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ സബീന ബീഗം, ജില്ലാ നൂണ്‍മീല്‍ സൂപ്പര്‍വൈസര്‍ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ഡി.എം. സി മുഹമ്മദ് റഫീഖ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് കുമാരി ലത നന്ദിയും പറഞ്ഞു.