കോഴിക്കോട്: ആവിക്കല്‍തോടില്‍ കോര്പറേഷന് തുടങ്ങാനിരിക്കുന്ന മലിനജല സംസ്കരണ പ്ലാന്റിനെതിരെയുള്ള സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനം. അമൃത്പദ്ധതിയുടെ കീഴില്‍ തുടങ്ങുന്ന പ്ലാന്റ് നിര്‍മാണം അമൃത് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. കോതിയിലും പ്ലാന്റ് വരുന്നുണ്ട്. ഇതിനെതിരെ നാട്ടുകാര്‍ ഒരു വര്‍ഷമായി പ്രക്ഷോഭപാതയിലാണ്. ആവിക്കല്‍തോടില്‍ മണ്ണ് പരിശോധന പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
കോതിയില്‍ കല്ലായിപ്പുഴ നികത്തി പ്ലാന്റ് സ്ഥാപിക്കുന്ന നടപടിക്കെതിരെ കോടതിയില്‍ കേസ് നിലവിലുണ്ട്. കോര്പറേഷന് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സിംഗിള്‍ ബെഞ്ച് നല്കിയ അനുവാദം ഹൈക്കോടതി ഡിവിഷന് ബഞ്ച് റദ്ദാക്കിയിരുന്നു. ആവിക്കല്‍തോട് സമരം നടത്തുന്നവര്‍ സ്ഥാപിത താല്പര്യക്കാരാണെന്നും തീവ്രവാദവിഭാഗക്കാരാണെന്നും മന്ത്രി എം.ബി രാജേഷിന്റെ പ്രസ്താവനയാണ് സമരക്കാരെ പ്രകോപിപ്പിച്ചത്. മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്ന് സമരസമിതി ചെയര്മാന് ടി. ദാവൂദ് ആവശ്യപ്പെട്ടു. ശുചിമുറി മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതിന് ജനസാന്ദ്രതയില്ലാത്ത മറ്റു പ്രദേശങ്ങള്‍ തെരഞ്ഞെടുക്കണമെന്ന് കല്ലായിപ്പുഴ സംരക്ഷണസമിതി ചെയര്മാന് ഫൈസല്‍ പള്ളിക്കണ്ടി നിര്‍ദേശിച്ചു.