കോഴിക്കോട് : നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് സര്‍വീസ് മേഖലയോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടുംകല്പ്പറ്റ എംഎല്‍എ യുമായ അഡ്വ.ടി. സിദ്ധിക്ക് അഭിപ്രായപ്പെട്ടു.അനുദിനം വര്‍ദ്ധിച്ചുവരുന്ന ജീവിത ചിലവുകള്‍ക്ക് അനുസൃതമായി ജീവനക്കാര്‍ക്ക് നല്കി വരാറുള്ള ക്ഷാമബത്ത പാടെ നിഷേധിച്ചത് കൂടാതെ ഇന്ധന വിലയില്‍ അധിക സെസ് ഏര്‍പ്പെടുത്തിക്കൊണ്ട് പൊതു സമൂഹത്തിന്റേയും ജീവനക്കാരുടെയും അധ്യാപകരുടെയും നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഈ ജനദ്രോഹ ബജറ്റ് തള്ളിക്കളയണമെന്ന് അദ്ദേഹം പറഞ്ഞു.
ഹയര്‍സെക്കന്‍ഡറി മേഖലയോട് ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന ചിറ്റമ്മനയം അവസാനിപ്പിക്കണമെന്നും ഹയര്‍സെക്കന്‍ഡറി മേഖലയില്‍ മാത്രം സ്ഥലം മാറ്റം കൃത്യമായി നടത്താതെ അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരീക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകരെ അനാവശ്യമായി ക്രൂശിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹയര്‍ സെക്കണ്ടറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് 32-ാമത് ജില്ലാ സമ്മേളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രയയപ്പ് സമ്മേളനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് എന്‍.പി. ചേക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി.സമ്മേളനത്തില്‍ സംഘടനയുടെ ജില്ലാ പ്രസിഡണ്ട് കെ പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.എന്‍ എസ് യു ദേശീയ സെക്രട്ടറി കെ എം അഭിജിത്ത് മുഖ്യ അതിഥി ആയിരുന്നു.സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ എം ജോര്‍ജ് അസോസിയേറ്റ് ജനറല്‍ സെക്രട്ടറി എം റിയാസ് വൈസ് പ്രസിഡണ്ട് പി രാധാകൃഷ്ണന് സംസ്ഥാന സമിതി അംഗങ്ങളായ കെ എ അഫ്സല് കെ വി ഷിബു സെറ്റോ ജില്ലാ ചെയര്മാന് എം ഷിബു ,എന്‍ ടി രമണി,പ്രബീത് എ പിഎന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ജില്ലാ സെക്രട്ടറി പി കെ ഫൗസിയ സ്വാഗതവും ജില്ലാ ട്രഷറര്‍ പി ജയേഷ് കുമാര്‍ നന്ദിയും പ്രകാശിപ്പിച്ചു.
സര്‍വീസില്‍ നിന്നു വിരമിക്കുന്ന പ്രിന്‍സിപ്പല്‍ മാര്‍ക്കും ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കും ചടങ്ങില്‍ യാത്രയയപ്പ് നല്കി.കൂടാതെ അക്കാദമിക മികവിനും കലാസാംസ്കാരിക മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വര്‍ക്കും ചടങ്ങില്‍ ആദരവ് നല്കി. ഇ കെ.ഷൈനി , ടി.വി.ശശികുമാര്‍ എന്നിവര്‍ മറുപടി ഭാഷണം നടത്തി.
ഭാരവാഹികള്‍:
പ്രസിഡണ്ട്: പി മുജീബ് റഹ്മാന്
വൈസ് പ്രസിഡണ്ടുമാര്‍: ആലിക്കുട്ടി, ഒ.മുഹ്സിന്, സി കെ അനില്‍കുമാര്‍, രൂപേഷ് ആര്
സെക്രട്ടറി: പി കെ ഫൗസിയ
ജോയിന്റ് സെക്രട്ടറിമാര്‍: പി. മുഹമ്മദ് അഷറഫ്, സ്മിത യു ആര്, അബ്ദുല്‍ റഷീദ് എം
ട്രഷറര്‍: എന്‍ ബി ഷാജു