അക്ബർ വേങ്ങാട്ട്
റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ‘ഫെസ്റ്റിവിസ്റ്റ 2021’ ന്റെ ഭാഗമായി സംഘടിപ്പിച്ച സി എച്ച് മുഹമ്മദ് കോയ സ്മാരക ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂർണമെന്റിൽ മലപ്പുറം ജില്ലാടീം ജേതാക്കളായി. കനത്ത തണുപ്പിനെ അവഗണിച്ച് ന്യു സനയ്യയിലെ ഇസ്കാൻ ഗ്രൗണ്ടിലേക്കെത്തിയ ഫുട്ബോൾ പ്രേമികളുടെ ആരവങ്ങൾക്കിടയിൽ എതിരില്ലാത്ത ഒരു ഗോളിന് തൃശൂർ ജില്ലയെ തോല്‍പ്പിച്ചാണ് മലപ്പുറം കിരീടം ചൂടിയത്. നോക്കൗട്ട് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റില്‍ 8 ജില്ലകളാണ് മാറ്റുരച്ചത്. വർണ്ണാഭമായ മാര്‍ച്ച് പാസ്റ്റോടെയാണ് ടൂര്‍ണ്ണമെന്റിന് തുടക്കം കുറിച്ചത്. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ കലാപ്രകടനങ്ങളും അരങ്ങേറി. മാര്‍ച്ച് പാസ്റ്റില്‍ കാസര്‍ഗോഡ് ഒന്നാം സ്ഥാനവും കോഴിക്കോട് രണ്ടാം സ്ഥാനവും നേടി.
സഫ ഇന്റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ അഷ്റഫ് വയനാട് ടൂർണമെന്റിന്റെ കിക്ക് ഓഫ് നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ജലീല്‍ തിരൂര്‍, അബ്ദുറഹ്മാന് ഫറോക്, പി.സി അലി വയനാട്, റസാഖ് വളകൈ, ബാവ താനൂര്‍, കെ.ടി അബൂബക്കര്‍ പൊന്നാനി, സിദ്ദീഖ് തുവ്വൂര്‍, എ.യു സിദ്ദീഖ്, ശുഹൈബ് പനങ്ങാങ്ങര, ഷഫീര്‍ പറവണ്ണ, ജില്ലാ- മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.
വിജയികൾക്ക് സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് പയ്യന്നൂർ എന്നിവർ ട്രോഫി സമ്മാനിച്ചു. റണ്ണേഴ്സ് ട്രോഫി ആക്ടിംഗ് സെക്രട്ടറി കബീര്‍ വൈലത്തൂര്‍, എ. റഫീഖ് ഹസ്സന് വെട്ടത്തൂര്‍ (ഡോ: സമീർ പോളിക്ലിനിക്ക്) എന്നിവര്‍ നല്കി. വിന്നേഴ്സിനുള്ള പ്രൈസ് മണി സെൻട്രൽ കമ്മിറ്റി ട്രഷറർ യു. പി മുസ്തഫയും റണ്ണേഴ്സിനുള്ള പ്രൈസ് മണി നാഷണൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം ഉസ്മാന് അലി പാലത്തിങ്ങലും സമ്മാനിച്ചു. ചടങ്ങിന് മുജീബ് ഉപ്പട സ്വാഗതവും ശാഹിദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഫെയര്‍ പ്ലേ അവാര്‍ഡിന് വയനാട് ജില്ലതെരഞ്ഞെടുക്കപ്പെട്ടു. എമര്‍ജിംഗ് പ്ലെയറായി തന്‍സീം (മലപ്പുറം), ബെസ്റ്റ് ഡിഫന്റര്‍ റിഷാദ് (കണ്ണൂര്‍),ടോപ് സ്കോറര്‍ നിഖില്‍ (തൃശൂര്‍), ബെസ്റ്റ് ഗോള്‍കീപ്പര്‍ അഫ്സല് (മലപ്പുറം), ബെസ്റ്റ് പ്ലെയര്‍ മുബാറക് (മലപ്പുറം) എന്നിവരെ തെരഞ്ഞെടുത്തു. ശക്കീല്‍ തിരൂര്‍ക്കാടിന്റെ നേതൃത്വത്തില്‍ റിഫ അമ്പയര്‍ പാനല്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചു.
ഫെസ്റ്റിവിസ്റ്റ ആഘോഷങ്ങളുടെ ഭാഗമായി രണ്ട് മാസക്കാലം വിവിധ പരിപാടികളാണ് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ആവിഷ്ക്കരിച്ചു നടപ്പിലാക്കി വരുന്നത്. പരിപാടിയുടെ സമാപനം ജനുവരി 13ന് അസീസിയയിലെ നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടക്കും. പ്രമുഖ നേതാക്കളും ഗായകരും മെഗാ സംഗമത്തിന് നാട്ടിൽ നിന്നെത്തും.
.