Thursday, June 19, 2025

‘വാഴക്കുല’ വിവാദത്തിനിടെ ചങ്ങമ്പുഴയുടെ മകളെ സന്ദര്‍ശിച്ച് ചിന്ത ജെറോം

Must Read

തിരുവനന്തപുരം: ഗവേഷണപ്രബന്ധ വിവാദത്തിനിടെ ചങ്ങമ്പുഴയുടെ ഇളയ മകള്‍ ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി കണ്ട് സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം. ഹൃദയം നിറഞ്ഞ വാത്സലത്തോടുകൂടിയാണ് ലളിതാമ്മയെ സ്വീകരിച്ചതെന്നും മണിക്കൂറുകള്‍ വീട്ടില്‍ ചെലവഴിച്ചെന്നും ചിന്ത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അമ്മയ്ക്കും കമ്മിഷന്‍ അംഗങ്ങളായ ഡോ. പ്രിന്‍സി കുര്യാക്കോസിനും റെനീഷ് മാത്യുവിനുമൊപ്പമാണ് ലളിതയെ സന്ദര്‍ശിച്ചത്. എറണാംകുളത്ത് വരുമ്പോഴെല്ലാം വീട്ടില്‍ എത്തണമെന്നും ലളിതാമ്മ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് തന്നെ യാത്രയയച്ചതെന്നും ചിന്ത ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ചങ്ങമ്പുഴയുടെ പ്രശ്‌സ്ത കൃതി വാഴക്കലയുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് ചിന്തയുടെ പി.എച്ച്.ഡി. ഗവേഷണപ്രബന്ധത്തില്‍ തെറ്റായി ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. പിന്നാലെ ചിന്ത ജെറൊമിന്റെ പ്രബന്ധം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലളിത ചങ്ങമ്പുഴയും രംഗത്തെത്തിയിരുന്നു. തെറ്റുതിരുത്തി പുതിയ പ്രബന്ധം സമര്‍പ്പിക്കട്ടെന്നും ലളിത പ്രതികരിച്ചിരുന്നു. പൊറുക്കാനാവാത്ത പിഴവാണ് ഗൈഡിന് സംഭവിച്ചത്. ഗൈഡും ഡോക്ടറേറ്റ് നല്‍കിയവരുമെല്ലാം ഒരുപോലെ കുറ്റക്കാരാണെന്നും അവര്‍ പ്രതികരിച്ചിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img