Thursday, June 19, 2025

ബജറ്റ് യുവജന വിരുദ്ധം; ഡിവൈഎഫ്‌ഐ

Must Read

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തെ പൂര്‍ണ്ണമായും അവഗണിക്കുന്നതും യുവജനവിരുദ്ധവും എന്ന് ഡിവൈഎഫ്‌ഐ. ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങളെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെച്ചുകൊണ്ട് രാജ്യത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ ഒട്ടും ആത്മാര്‍ത്ഥയില്ലാത്ത പ്രഖ്യാപനങ്ങളാണ് ബജറ്റിലൂടെ നടത്തിയിരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിലൂടെ നഷ്ടപ്പെട്ട തൊഴിലവസരങ്ങള്‍ പുനസ്ഥാപിക്കാനോ പുനസൃഷ്ടിക്കാനോ ഉള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റ് മുന്നോട്ടുവെക്കുന്നില്ലെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.

ഇന്ത്യന്‍ റെയില്‍വേ എസ്ബിഐ ഉള്‍പ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലും നിലവിലുള്ള ലക്ഷക്കണക്കിന് ഒഴിവുകള്‍ നികത്താതെ കരാര്‍വല്‍ക്കരിച്ചും സ്വകാര്യവല്‍ക്കരണം പ്രോത്സാഹിപ്പിച്ചും രാജ്യത്തെ അഭ്യസ്ത വിദ്യരായ യുവജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തുന്ന കേവല പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റെന്നും ആരോപിച്ചു.

ദേശീയ വിദ്യാഭ്യാസ നയം എന്ന പേരില്‍ വിദ്യാഭ്യാസ മേഖല വര്‍ഗ്ഗീയ വത്കരിക്കാനും സ്വകാര്യവത്കരിക്കാനും ആണ് കേന്ദ്രം ശ്രമിക്കുന്നത്. കേരളത്തെ സംബന്ധിച്ച് വര്‍ഷങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന എയിംസിന്റെ അംഗീകാരവും സില്‍വര്‍ ലൈന്‍ പോലെ കേരളത്തിന് കുതിപ്പാകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതിയും ജിഎസ്ടി നഷ്ടപരിഹാരം, മറ്റ് നികുതി വിഹിതത്തിന്റെ ലഭ്യത, വന്ദേമാതര്‍ ട്രെയിന്‍, കേന്ദ്രാവിഷ്‌കൃതമായ വലിയ പദ്ധതികള്‍ തുടങ്ങി ആവശ്യങ്ങളെ ആകെ നിരാകരിച്ച ബജറ്റാണിതെന്ന് കുറ്റപ്പെടുത്തി. സാധാരണക്കാര്‍ക്ക് വരുമാനം ലഭ്യമാക്കാനുള്ള ഒരു പദ്ധതിയും ബജറ്റിലില്ലെന്ന് മാത്രമല്ല സാധാരണകാര്‍ക്ക് സബ്‌സിഡിയും മറ്റും ലഭ്യമായിരുന്ന പല പദ്ധതികളുടെയും വിഹിതം വെട്ടിക്കുറച്ചു. അതിസമ്പന്നരെയും സമ്പന്നരെയും മാത്രം പരിഗണിച്ചു കൊണ്ട് സാധാരണക്കാരെ മറന്ന ബജറ്റ് തീര്‍ത്തും യുവജനവിരുദ്ധവും ഫെഡറലിസത്തിന് വിരുദ്ധവുമാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img