കോഴിക്കോട് :കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് ജലജീവന്‍ മിഷന്‍ പ്രവൃത്തിയുടെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. 2024 ഓടെ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും കുടിവെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം. 41.86 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങില്‍ കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മല അധ്യക്ഷത വഹിച്ചു. കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജിതേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.എം രവീന്ദ്രന്‍, സുനിത ബാബു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷ വല്ലിപടിക്കല്‍, അമല്‍സരാഗ, ഇ.എം മനോജ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എം സുനില്‍ സ്വാഗതവും ക്ഷേമകാര്യ സ്റ്റാന്‍ന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.