കോഴിക്കോട്: നവകേരളം കര്‍മ്മ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘വലിച്ചെറിയല്‍ മുക്ത കേരളം’ ക്യാമ്പയിന് വേളം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പരിപാടിയുടെഭാഗമായി വിളംബരജാഥ സംഘടിപ്പിച്ചു.
വൃത്തിയുളള നവകേരളം എന്ന ലക്ഷ്യത്തിലേയ്ക്കുളള ആദ്യഘട്ട പ്രവര്‍ത്തനമായാണ് ‘വലിച്ചെറിയല്‍ മുക്ത കേരളം’ ക്യാമ്പയിന് നടപ്പിലാക്കുന്നത്. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാനുളള സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത കേരളം മിഷന്, ശുചിത്വമിഷന്, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ക്യാമ്പയിനിന്റെ ഭാഗമായി നിലവിലെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളും രീതികളും മെച്ചപ്പെടുത്തും. ഗാര്‍ഹിക-സ്ഥാപനതല-ജൈവ/ദ്രവ മാലിന്യ സംസ്കരണം വ്യാപിപ്പിക്കല്‍, കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് സംവിധാനം മെച്ചപ്പെടുത്തല്‍, നൂറ് ശതമാനം അജൈവ മാലിന്യ ശേഖരണം ഉറപ്പാക്കല്‍, മിനി എം.സി.എഫ്, എം.സി.എഫ്, ആര്.ആര്.എഫ് എന്നീ സംവിധാനങ്ങള്‍ ഉറപ്പാക്കല്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ള തില്‍ ജാഥ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി. ബാബു, പഞ്ചായത്ത് അംഗങ്ങളായ സുമ മലയില്‍, എം.സി. മൊയ്തു, പഞ്ചായത്ത് സെക്രട്ടറി ടി.കെ. റഫീഖ്, അനീഷാ പ്രദീപ്, സി.പി. ഫാത്തിമ, വി.ഇ. ഒ റജിന് ,ശ്രീജ പി.ഒ., സറീന നടുക്കണ്ടി, പ്രകാശന് മാസ്റ്റര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.