Saturday, June 21, 2025

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സഹായം; അപേക്ഷകള്‍ അടിയന്തരമായി തീര്‍പ്പാക്കും : ജില്ലാവികസന സമിതി യോഗം

Must Read

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് 2022 നവംബര്‍ 15 വരെയുള്ള എല്ലാ അപേക്ഷകളും അടിയന്തരമായി തീര്‍പ്പാക്കുമെന്ന് എ.ഡി.എം സി മുഹമ്മദ് റഫീഖ് ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ഇതിനായി താലൂക്ക് തഹസില്‍ദാര്‍മാരെയും മുഴുവന്‍ വില്ലേജ് ഓഫീസര്‍മാരെയും ഉള്‍പ്പെടുത്തി പ്രത്യേക അവലോകനയോഗം ചേര്‍ന്നതായും അദ്ദേഹം അറിയിച്ചു.

ലൈഫ് പദ്ധതിയില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട പുഴയോര പ്രദേശങ്ങളിലെ താമസക്കാരായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പ്ലാന്‍ അംഗീകാരം നല്‍കുന്ന നടപടി വേഗത്തിലാക്കാന്‍ അഡ്വ.കെ എം സച്ചിന്‍ദേവ് എം.എല്‍.എ ഉന്നയിച്ച വിഷയത്തില്‍ യോഗം നിര്‍ദ്ദേശം നല്‍കി.

എടുത്തുവച്ചകല്ല്, കരിങ്കളിമ്മല്‍, കുമ്മട്ടിക്കുളം, അമ്പലക്കുന്ന്, ചിപ്പിലിത്തോട് കോളനികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കൃത്യമായി പ്രവൃത്തി നടത്താത്ത നിര്‍വഹണ ഏജന്‍സികളെ മാറ്റണമെന്നും എം.എല്‍.എമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി വിലയിരുത്തി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കാനത്തില്‍ ജമീല, പിടിഎ റഹീം, ഇ കെ വിജയന്‍, ലിന്റോ ജോസഫ്, കെ.എം സച്ചിന്‍ ദേവ്, ഡി. ഡി. സി എം.എസ് മാധവിക്കുട്ടി, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.ആര്‍ മായ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img