കോഴിക്കോട്: ഭിന്നശേഷി പ്രതിഭകളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം ‘വര്‍ണോത്സവം- 2023’ ശ്രദ്ധേയമായി. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇത്തരം കലോത്സവങ്ങള്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും പൊതുസമൂഹത്തില്‍ ഇടപെടാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള അധ്യക്ഷത വഹിച്ചു.
എടക്കര മിനിസ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ശിവദാസന്‍, പഞ്ചായത്ത് അംഗങ്ങളായ അനില്‍ കോരാമ്പ്ര, സീനസുരേഷ്, പ്രജിത കെ.ജി, പി ബിന്ദു, ടി.എം രാമചന്ദ്രന്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ദിവ്യ ടി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.