Thursday, June 19, 2025

എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു

Must Read

കൊച്ചി: എറണാകുളത്ത് കാക്കനാട് സ്വകാര്യ സ്‌കൂളിലെ 19 വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് ബാധ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. വയറിളക്കം, പനി, ഛര്‍ദ്ദി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ക്കും രോഗബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികള്‍ ആരംഭിച്ചു.

എന്താണ് നോറോ വൈറസ്?

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ.ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെയും വീക്കത്തിനും കടുത്ത ഛര്‍ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍. പ്രായമായവര്‍, മറ്റ് അനുബന്ധ രോഗമുള്ളവര്‍ എന്നിവരെ നോറോ വൈറസ് ബാധിച്ചാല്‍ സ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയുണ്ട്.

നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗിയുടെ മലത്തിലൂടെ വെള്ളത്തിലേക്ക് എത്തുന്ന വൈറസ് ഭക്ഷണ പാനീയങ്ങളിലൂടെ ശരീരത്തിനുള്ളില്‍ കടക്കാം. നോറോ വൈറസ് വളരെ വേഗം പകരുമെന്നതിനാല്‍ വളരെയേറെ ശ്രദ്ധ ആവശ്യമാണ്.

സാധാരണ ഗതിയില്‍ രണ്ടോ മൂന്നോ ദിവസം നീണ്ടുനില്‍ക്കുന്ന രോഗം ആവശ്യത്തിന് വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്താല്‍ മാറുന്നതാണ്. വൈറസ് വരാതിരിക്കാന്‍ ശുചിമുറി ഉപയോഗിച്ചശഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകേണ്ടതാണ്. ഭക്ഷണം കഴിക്കുന്നതിനുമുമ്പും കൈകള്‍ വൃത്തിയായി കഴുകിയിരിക്കണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img