Thursday, June 19, 2025

കാഞ്ഞങ്ങാട് പ്രീമിയര്‍ ലീഗ് ഗ്രീന്‍സ്റ്റാര്‍ മാണിക്കോത്ത് ജേതാക്കളായി

Must Read

ദുബൈ :കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ദുബൈ അല്‍ ഖിസൈസ് സൈഫ് ലൈന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രീന്‍ സ്റ്റാര്‍ മാണിക്കോത്ത് ജേതാക്കളായി .ശക്തരായ ഗ്രീന്‍ സ്റ്റാര്‍ അരയിയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത് .ഗ്രീന്‍ സ്റ്റാര്‍ അരയിയാണ് രണ്ടാം സ്ഥാനം നേടിയത് .ഗ്രീന്‍ സ്റ്റാര്‍ മുക്കൂട് മൂന്നാം സ്ഥാനത്തിന് അര്‍ഹരായി .9 ഗോള്‍ അടിച്ച ഗ്രീന്‍ സ്റ്റാര്‍ മാണിക്കോത്തിന്റെ ഷാനുവാണ് ടോപ് സ്‌കോറ റായി ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായത് .ഗ്രീന്‍ സ്റ്റാര്‍ മാണിക്കോത്തിന്റെ മച്ചൂക്കാണ് ബെസ്റ്റ് സ്റ്റോപ്പര്‍ ബാക്ക് .ഗ്രീന്‍ സ്റ്റാര്‍ മുക്കൂടിന്റെ കിച്ചു ഏറ്റവും നല്ല ഗോള്‍ കീപ്പറായി ഗോള്‍ഡന്‍ ഗ്ലൗവിന് അര്‍ഹനായി .ടൂര്‍ണമെന്റിലെ ഏറ്റവും നല്ല പ്ലെയറായി ഗ്രീന്‍ സ്റ്റാര്‍ മാണിക്കോത്തിന്റെ അന്‍സിലിനെ തിരഞ്ഞെടുത്തു .

കാഞ്ഞങ്ങാട്ടെ 16 ശക്തരായ ടീമുകളാണ് ലീഗ് അടിസ്ഥാനത്തില്‍ ഏറ്റു മുട്ടിയത് .ടൂര്‍ണമെന്റിലെ ഓരോ കളികളും ആവേശവും വാശിയും നിറഞ്ഞതായിരുന്നു.ഉത്ഘാടന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ഹനീഫ് ബാവാ നഗര്‍ അദ്ധ്യക്ഷത വഹിച്ചു .കെഎംസിസി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ആമുഖ പ്രഭാഷണം നടത്തി .ദുബൈ കെഎംസിസി സംസ്ഥാന ആക്റ്റിംഗ് പ്രസിഡന്റ് എംസി ഹുസൈനാര്‍ ഹാജി ചടങ്ങ് ഉത്ഘാടനം ചെയ്തു .

സൈഫ് ലൈന്‍ എം ഡി ഡോക്ടര്‍ അബൂബക്കര്‍ കുറ്റിക്കോല്‍ ,അഡ്വക്കേറ്റ് ഇബ്രാഹിം ഖലീല്‍ ,മുജീബ് മെട്രൊ ,സലാം കന്യപ്പാടി ,ഹനീഫ് ടി ആര്‍ ,അഫ്‌സല്‍ മട്ടമ്മല്‍ ,സീ എച്ച് നൂറുദ്ധീന്‍ ,യൂസുഫ് മുക്കൂട് ,എം കെ അബ്ദുല്‍റഹ്‌മാന്‍ ,യാക്കൂബ് ആവിയില്‍ ,റാഷിദ് ബ്രില്യന്റ് ,നാസര്‍ തായല്‍ ,കരീം കൊളവയല്‍ ,അഷ്റഫ് ഓട്ടോ മിഡാസ് ,ജലീല്‍ മെട്രോ എന്നിവര്‍ സംസാരിച്ചു .ആക്റ്റിംഗ് സെക്രട്ടറി റഷീദ് ആവിയില്‍ നന്ദി പറഞ്ഞു .
ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സൈഫ് ലൈന്‍ എം ഡി അബൂബക്കര്‍ കുറ്റിക്കോല്‍ കിക്കോഫ് ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു .

കോവിഡ് കാലത്തിന് ശേഷം കാഞ്ഞങ്ങാട്ടുകാര്‍ക്ക് ഒരുമിച്ചു കൂടാനുള്ള ഒരു അവസരമായിരുന്നു ദുബൈ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി കമ്മിറ്റി ഒരുക്കിയത് .ഈ അവസരം കാഞ്ഞങ്ങാട്ടുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ മുതലാക്കി യു എ ഇ യിലെ വിവിധ എമിറേറ്റ്‌സിലുള്ള ആയിരത്തോളം ആളുകള്‍ ഖിസൈസിലെ സൈഫ്ലൈന്‍ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തി .ഗ്രൗണ്ട് നിറഞ്ഞു കവിഞ്ഞു .വര്‍ഷങ്ങളോളം യു എ ഇ യുടെ മണ്ണില്‍ ഉണ്ടായിട്ടും പരസ്പരം കാണാന്‍ സാധിക്കാത്ത പലരെയും നേരില്‍ കാണാനും സ്‌നേഹ സൗഹൃദങ്ങള്‍ പങ്കിടാനും കഴിഞ്ഞ സന്തോഷത്തിലായിരുന്നു കാഞ്ഞങ്ങാട്ടുകാര്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img