കോഴിക്കോട്: നവീകരിച്ച എരഞ്ഞിക്കല്‍ – പുത്തൂര്‍ കനോലി കനാല്‍ റോഡ് ഉദ്ഘാടനംവനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍വി.പി മനോജ് അധ്യക്ഷത വഹിച്ചു.
എ.കെ.ശശീന്ദ്രന്‍ എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് എരഞ്ഞിക്കല്‍ – പുത്തൂര്‍ കനോലി കനാല്‍ റോഡ് നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. അത്തോളി – ഉള്ള്യേരി ഭാഗത്ത് നിന്ന് നഗരത്തിലേക്ക് എളുപ്പത്തില്‍ എത്തുന്നതിന് ഏറെ സഹായകരമാണ് ഈ റോഡ്. പുത്തൂര്‍ ,എരഞ്ഞിക്കല്‍, മൊകവൂര്‍ ഭാഗങ്ങളിലെ നിരവധി കുടുംബങ്ങള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന പ്രധാന റോഡുമാണ് കനോലി കനാല്‍ റോഡ്.
കൗണ്‍സിലര്‍മാരായ എസ്.എം തുഷാര, ഇ.പി സഫീന വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ അബൂബക്കര്‍ സിദ്ധിഖ് സ്വാഗതവും പി.ടി പങ്കജാക്ഷന്‍ നന്ദിയും പറഞ്ഞു.