Saturday, June 21, 2025

നാദാപുരത്ത് അഞ്ചാംപനി :
ആറ് പുതിയ കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു

Must Read

കോഴിക്കോട് :നാദാപുരം പഞ്ചായത്തില്‍ അഞ്ചാംപനി ബാധിച്ചവരുടെ എണ്ണം ആകെ 32 ആയി. ഇന്ന് ആറ് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഏഴാം വാര്‍ഡില്‍ 3, ആറാം വാര്‍ഡില്‍ 2, പതിമൂന്നാം വാര്‍ഡില്‍ 1 എന്നിങ്ങനെയാണ് ഇന്ന് അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.ഏഴാം വാര്‍ഡില്‍ ആകെ 10 കേസുകളും വാര്‍ഡ് ആറില്‍ ഒമ്പത് കേസുകളുമുണ്ട്.

നാളെ രാവിലെ 9 മണിക്ക് ഏറ്റവും കൂടുതല്‍ രോഗികളുള്ള ഏഴാം വാര്‍ഡിലെ ചിയ്യൂരില്‍ ഗൃഹ വലയം തീര്‍ക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ ഫീല്‍ഡില്‍ ഇറങ്ങി വാക്‌സിന്‍ എടുക്കാത്ത വീടുകളില്‍ കയറി ബോധവല്‍ക്കരണം നടത്തും. കൂടെ സ്‌പോട്ട് വാക്‌സിന്‍ നല്‍കുകയും ചെയ്യും.

ഇന്ന് 640 വീടുകളിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അഞ്ചാംപനിക്കെതിരെ ബോധവല്‍ക്കരണം നടത്തിയത്. 650 വീടുകളില്‍ നോട്ടീസ് വിതരണം ചെയ്യുകയും 74 അയല്‍ക്കൂട്ടങ്ങളിലെ 710 അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img