Saturday, June 21, 2025

നികുതി വെട്ടിച്ച് സര്‍വീസ് നടത്തിയ
പത്തു ലോറികള്‍ പിടികൂടി

Must Read

കാസര്‍കോട്: ചരക്ക് സേവന നികുതി വെട്ടിച്ചും അമിത ഭാരം കയറ്റിയും സര്‍വിസ് നടത്തിയ പത്ത് ലോറികള്‍ വിജിലന്‍സ് റെയ്ഡില്‍ പിടികൂടി. സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ ‘ഓപറേഷന്‍ ഓവര്‍ലോഡ്’ പദ്ധതി പ്രകാരം എട്ട് ടോറസ് ലോറികളും രണ്ടു ടിപ്പര്‍ ലോറികളും പിടിച്ചെടുത്തു. വിജിലന്‍സ് ഡി.വൈ.എസ്.പി കെ.വി. വേണുഗോപാലിന്റെയും ഇന്‍സ്‌പെക്ടര്‍ സി.ബി. തോമസിന്റെയും നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡുകള്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി.

പരിശോധനയില്‍ അമിത ഭാരം കയറ്റിയ വാഹനങ്ങളാണ് പിടിച്ചെടുത്തത്. അനുവദിച്ചതിലും കൂടുതലായി 15 മുതല്‍ 20 ടണ്‍ വരെ ഭാരം അധികമായി കയറ്റി പോകുകയായിരുന്നു ടോറസ് ലോറികള്‍. പാസില്ലാത്തതും അനുവദനീയമായതില്‍ കൂടുതലുമായ ഭാരം കയറ്റിയതുമായിരുന്നു രണ്ട് ടിപ്പര്‍ ലോറികള്‍. പിടികൂടിയ വാഹനങ്ങളില്‍ വലിയ കരിങ്കല്ലുകള്‍, ജല്ലി, എംസാന്റ് തുടങ്ങിയവയാണ് ഉണ്ടായിരുന്നത്. അനുമതിയില്ലാതെ ധാതുക്കള്‍ കടത്തിയതിനെതിരെ നടപടി സ്വീകരിക്കാന്‍ ജിയോളജി വകുപ്പിനും വില്‍പന നടത്തിയ ധാതുക്കള്‍ക്ക് മതിയായ ജി.എസ്.ടി അടപ്പിക്കുന്നതിന് ജി.എസ്.ടി കമേഴ്‌സ്യല്‍ വകുപ്പിനും റിപ്പോര്‍ട്ടുകള്‍ നല്‍കി. വാഹനങ്ങള്‍ അമ്പലത്തറ, ബേഡകം, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുണ്ട്.
അമിത ഭാരം കയറ്റി പോകുന്ന വാഹന്നങ്ങളും മതിയായ പാസ് ഇല്ലാതെ പോകുന്ന വാഹനങ്ങളും വില്‍പനക്കായി കൊണ്ടുപോകുന്ന ധാതുക്കള്‍ക്ക് മതിയായ ജി.എസ്.ടി. അടക്കുന്നില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. ജി.എസ്.ടി. മോട്ടോര്‍ വാഹന വകുപ്പ് ജിയോളജി പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തി നടപടി സ്വീകരിക്കാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വിജിലന്‍സ് പറയുന്നു.

നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഇത്തരത്തില്‍ റോഡിലൂടെ പോകുന്നത്. സര്‍ക്കാറിന് നികുതി ഇനത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് വിജിലന്‍സ് ശുപാര്‍ശ നല്‍കുമെന്ന് ഡി.വൈ.എസ്.പി. കെ.വി. വേണുഗോപാല്‍ അറിയിച്ചു.

ഇവക്കെതിരെ നടപടിയെടുക്കുന്നതിനായി ബന്ധപ്പെട്ട മറ്റ് വകുപ്പുകള്‍ക്ക് കൈമാറി. വിജിലന്‍സിന്റെ രണ്ട് സംഘങ്ങളിലുമായി അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ വി.എം. മധുസുദനന്‍, പി.വി. സതീശന്‍, വി.ടി. സുഭാഷ് ചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.കെ. രഞ്ജിത് കുമാര്‍, കെ.വി. ജയന്‍, കെ. പ്രമോദ് കുമാര്‍, ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ അസി.എഞ്ചിനിയര്‍ വി. രാജീവന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img